പാലക്കാട്: കുടിവെള്ള വിതരണത്തെ സര്‍ക്കാര്‍ വകുപ്പായി വീണ്ടും ഏറ്റെടുക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കാലാതീതമാക്കുക, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വാട്ടര്‍ അതോറ്റിയുടെ സ്ഥാപനവല്കരണം ത്വരിതപ്പെടുത്തുക, ജോലിഭാരം കൂടിയ ഭാഗങ്ങളില്‍ അവശ്യമായ ആളുകളെ നിയമിക്കുക, നിലവിലുള്ള എന്‍പിഎസ് ആനുകൂല്യങ്ങള്‍ കേന്ദ്രസര്ക്കാരിന്റേതിന് തുല്യമാക്കുക, ഭരണ സാങ്കേതിക വിഭാഗങ്ങള്‍ക്ക് തുല്യമായ സ്ഥാനകയറ്റമോ നഷ്ടപരിഹാരമോ നല്‍കുക, ക്ഷാമബത്ത വിതരണം സമയബന്ധിതമാക്കുക, അതോറിറ്റിയുടെ സ്ഥാപനങ്ങള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് സുരക്ഷാ സംവിധാനമൊരുക്കുക, പുതിയ ശുദ്ധീകരണ ശാലകളില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കുക, വെള്ളം കുടിശ്ശിക മുഴുവനായും പിരിച്ചെടുക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ വെള്ളക്കരം നിശ്ചിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ജോ. സെക്രട്ടറി വി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സി. നാരായണന് (പ്രസി), കുന്നത്ത് മണികണ്ഠന് (വൈ.പ്രസി), വി. വനേഷ് (സെക്ര), വി. ഗിരീഷ് (ജോ.സെക്ര), കെ.സി. ശ്രീജിത്ത് (ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: