ന്യൂഡല്‍ഹി: യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും രാജ്യ പുരോഗതിയില്‍ അവരുടെ സജീവമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് റോസ്ഗര്‍ മേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. പുതിയ നിയമിതരെ അഭിസംബോധന ചെയ്യവേ, 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നമ്മുടെ ശ്രമങ്ങളില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍വീസില്‍ പുതുതായി നിയമിതരായ 70,000 ത്തിലധികം പേര്‍ക്കുളള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. റോസ്ഗാര്‍ മേളയുടെ ഏഴാം ഘട്ടത്തിനാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി തുടക്കമിട്ടത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദേവുസിന്‍ഹ് ചൗന്‍ഹാനും മുംബൈയില്‍ നിയമന പത്രം വിതരണം ചെയ്തു. പുതിയ നിയമിതര്‍ക്ക് 300 ലധികം നിയമന കത്തുകള്‍ വിതരണം ചെയ്തു. പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ ഉദ്‌ബോധിപ്പിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിലൂടെ സര്‍ക്കാരിനും പൗരന്മാര്‍ക്കും ഇടയിലുള്ള പാലമായി സര്‍ക്കാരിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
പുതുതായി നിയമനം ലഭിച്ച 25 പേര്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ഹ് ചൗഹാന്‍ നിയമന കത്ത് കൈമാറി. സത്യസന്ധതയോടും അര്‍പ്പണബോധത്തോടും കൂടി രാജ്യത്തെ സേവിക്കണമെന്ന് ദേവുസിന്‍ഹ് ചൗഹാന്‍ നിയമിതരായവരോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: