അരീപ്പറമ്പ്: ബിജെപി മണര്‍കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തകര്‍ന്നു കിടക്കുന്ന ഒറവയ്‌ക്കല്‍-കൂരാലി റോഡ് ഉപരോധിച്ചു. ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം, റോഡിന്റെ മധ്യഭാഗത്തു സ്ലാബു തകര്‍ന്നുണ്ടായ കുഴി കലുങ്ക് നിര്‍മിച്ചു പരിഹരിക്കുക, നിലവില്‍ ഉണ്ടായിരുന്ന കലുങ്ക് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി റോഡ് ഉപരോധിച്ചത്.
ബിജെപി മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് പി.ബി. രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സോബിന്‍ലാല്‍, മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.റ്റി. രവികുട്ടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സിബി ജോര്‍ജ്, സാബു വി, പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു അനില്‍കുമാര്‍, രാധ സുരേഷ്, അയര്‍ക്കുന്നം ഏരിയ ജനറല്‍ സെക്രട്ടറി അര്‍ജുന്‍, സെക്രട്ടറിമാരായ സുഭാഷ് കുമാര്‍, വിജയകുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രമ്യ കിഷോര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതിഷേധ സമരത്തിന് ശേഷം റോഡിലെ കുഴികള്‍ താത്കാലികമായി അടച്ച് ബിജെപി പ്രവര്‍ത്തകര്‍ മാതൃകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: