പാലക്കാട്: തരിശ്ഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കി പുതുനഗരം കൃഷിഭവന്. പുതുനഗരം പഞ്ചായത്തിനെ പച്ചക്കറിയില്‍ സ്വയം പര്യാപ്തമാക്കുന്നതിനായാണ് തരിശ്ഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കിയത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ചിന്നകുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പുതുനഗരം പഞ്ചായത്തിനെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാക്കുക, തരിശുഭൂമികള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുക, വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുക, കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ഡി. സുധീര ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം.എസ്. റീജ, വാര്‍ഡ് മെമ്പര്‍ കെ. സുമംഗല, വടകരപാല പാടശേഖരസമിതി അംഗം സഹദേവന്. പി കൃഷി അസിസ്റ്റന്റ് സി കനകേശ്വരി എന്നിവര്‍ സംസാരിച്ചു.
എ.ചന്ദ്രമോഹനന്. എന്നയാളുടെ വര്‍ഷങ്ങളായി തരിശ് ആയി കിടന്നിരുന്ന ഒരേക്കര്‍ സ്ഥലത്ത് തക്കാളി വഴുതന മുളക് കൊത്തവര തുടങ്ങിയ തൈകളാണ് നട്ടത്.
തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിയോഗികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് പുതുനഗരം പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: