Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ; വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ടുപേര്‍ പിടിയില്‍

പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ ബെംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലെ പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 05:53 pm IST
in Palakkad

പാലക്കാട്: ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും, പാലക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ 110 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം പട്ടത്താനം സ്വദേശി ശരണ്‍ മോഹന്‍ (24) ആണ് പിടിയിലായത്. പിടികൂടിയ ലഹരിമരുന്നിനു വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.

പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലെ പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. മറ്റു ജോലികളില്‍ നിന്നും വരുമാനം കുറവായതിനാല്‍, എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നത്.

ആര്‍പിഎഫ് സിഐ: എന്‍. കേശവദാസ്, എസ്ഐമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, എഎസ്ഐമാരായ കെ. സജു, എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഒ.കെ. അജീഷ്, എന്‍. അശോക്, എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ്, അസി. ഇന്‍സ്‌പെക്ടര്‍ സയ്യിദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് റിയാസ്, കെ. രാജേഷ്, കെ. ദിലീപ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

മറ്റൊരുസംഭവത്തില്‍ ചാലിശ്ശേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ 2.3 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വാണിയംകുളം സ്വദേശി വി. അജയ് (21) യെയാണ് മുല്ലയംപറമ്പ് അമ്പലം ഗ്രൗണ്ടിന് സമീപത്ത് നിന്നും പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വാങ്ങിയ ലഹരിമരുന്ന് ചാലിശ്ശേരിയില്‍ വില്പനക്കാടി കൊണ്ടുവന്നപ്പോഴാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി: പി.സി. ഹരിദാസ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ആര്‍. മനോജ് കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഋഷിപ്രസാദിന്റെ നേതൃത്വത്തിലുള്ള ചാലിശ്ശേരി പോലീസും, എസ്ഐ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്ന് പിടികൂടിയത്.

Tags: keralaപാലക്കാട്drugഎംഡിഎംഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.