Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്നം മുട്ടിക്കുന്ന വിലക്കയറ്റം

വിലക്കയറ്റം തടയാന്‍ 2000 േകാടി രൂപ നീക്കിവയ്‌ക്കുകയാെണന്ന് നടപ്പു സാമ്പത്തികവര്‍ഷെത്ത ബജറ്റിലും ധനമ്രന്തി െക.എന്‍. ബാലേഗാപാല്‍ പ്രഖ്യാപിച്ചതാണ്. ഇതിനുേശഷം ഒന്നിെന്റയും വില കുറഞ്ഞില്ല എന്നതാണ് ഒരു വിേരാധാഭാസം. ഇൗ ജനവിരുദ്ധ സമീപനമാണ് ഇപ്പോള്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഇടതുഭരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുെട അന്നം മുട്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 05:00 am IST
in Editorial

പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും കുതിച്ചുയരുന്ന വിലയില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനിടെ അരിയുടെ വിലയും നിയന്ത്രണമില്ലാതെ വര്‍ധിച്ചിരിക്കുന്നത് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. വിപണിയില്‍ ലഭ്യമായ എല്ലാത്തരം അരിയുടെയും വില ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കാരണങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ഭരിക്കുന്നവരുടെ പിടിപ്പുകേടാണിത്. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കൂട്ടാക്കാതെ കച്ചവടക്കാരോട് ചേര്‍ന്നുനിന്ന് വലിയ ചൂഷണത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ മനോഭാവം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇക്കാര്യത്തില്‍ യാതൊരു പരിശോധനയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കടകളില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്നും, അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ഒത്തുകളിയുടെ ഭാഗമാണെന്ന് കരുതേണ്ടിവരുന്ന അവസ്ഥയാണ് പൊതുവിപണിയില്‍. ഓരോ കാരണങ്ങള്‍ പറഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില തോന്നുന്നപോലെ വര്‍ധിപ്പിച്ച് കൊള്ളലാഭം കൊയ്യുകയാണ് വ്യാപാരികള്‍. തൊണ്ണൂറ്റി ഒന്‍പത് ശതമാനം കടകള്‍ക്കും വിലവിവരപ്പട്ടികയില്ല. ഇതിനുനേരെ സര്‍ക്കാര്‍ ഇതുവരെ ഉറക്കം നടിക്കുകയായിരുന്നു.

അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിലെ ജനങ്ങള്‍ അരിഭക്ഷണം കഴിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ ഈ പരാശ്രയത്വം കുറയ്‌ക്കാനോ ഒരു നടപടിയും കേരളം മാറിമാറി ഭരിച്ചവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആന്ധ്രയും തെലങ്കാനയും കര്‍ണാടകയുമൊക്കെ അരി തന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാവും. ഇങ്ങനെ കൊണ്ടുവരുന്ന അരി സപ്ലൈകോ വഴിയും മറ്റും ശരിയായി വിതരണം ചെയ്യാന്‍ പോലും കഴിയാത്തതാണ് വിലവര്‍ധനവിന്റെ ഒരു കാരണം. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ വിതരണ സംവിധാനത്തിന്റെ തകരാറുമൂലം യഥാസമയം ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. റേഷന്‍ വിതരണ സംവിധാനം ഇടയ്‌ക്കിടെ തകരാറിലാവുന്നത് കേരളത്തില്‍ പതിവുരീതിയാണ്. റേഷന്‍കാര്‍ഡുവഴി വിവിധ വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതും പൊതുവിപണിയില്‍ അരിയുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ  തക്കം നോക്കി കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും മാവേലി സ്‌റ്റോറുകളിലുമൊക്കെ ആവശ്യക്കാര്‍ ചെല്ലുമ്പോള്‍ സ്‌റ്റോക്കില്ലെന്ന മറുപടി നല്‍കി കബളിപ്പിക്കുന്നു. ഇവിടങ്ങളിലെ അരി മറിച്ചുവില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പരാതിപ്പെട്ടാല്‍ ചോദിക്കാനും പറയാനും ആരുമില്ല. ഭരണസ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുകയാണ്. ആത്മരോഷം പ്രകടിപ്പിക്കുന്ന പരാതിക്കാര്‍ നടത്തിപ്പുകാരില്‍നിന്ന് ശാരീരിക അക്രമങ്ങള്‍ പോലും നേരിടേണ്ടിവരും. എല്ലാം സഹിച്ചു കഴിഞ്ഞുകൂടുകയാണ് ബുദ്ധി.

ഒന്നിനും വില വര്‍ധിക്കില്ല എന്ന പരസ്യ പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിനാണ് ഏഴ് വര്‍ഷമായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത്. സുദീര്‍ഘമായ ഈ കാലയളവില്‍ ഒരു ഘട്ടത്തിലും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പല സാധനങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് തീവില ഈടാക്കുമ്പോഴും അത് എന്തുകൊണ്ടാണെന്ന് പറയാന്‍പോലും കച്ചവടക്കാര്‍ തയ്യാറല്ല. ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഒത്താശ ലഭിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു അതിക്രമം ജനങ്ങള്‍ക്ക് സഹിക്കേണ്ടിവരുന്നത്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടിയ നിരക്കായിരുന്നു കേരളത്തില്‍. അപ്പോഴും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇന്ധനവില വര്‍ധനവാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് പറഞ്ഞവര്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചപ്പോള്‍ അതിനനുസരിച്ച് കുറവു വരുത്താതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവയ്‌ക്കുകയാണെന്ന് നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റിലും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചതാണ്. ഇതിനുശേഷം ഒന്നിന്റെയും വില കുറഞ്ഞില്ല എന്നതാണ് ഒരു വിരോധാഭാസം. ഈ ജനവിരുദ്ധ സമീപനമാണ് ഇപ്പോള്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഇടതുഭരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ അന്നം മുട്ടിച്ചിരിക്കുകയാണ്.

Tags: keralaപച്ചക്കറികേരള സര്‍ക്കാര്‍വിലക്കയറ്റംകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.