Categories: Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

ചാലപ്പുറം കേസരിഭവനിലെ പരമേശ്വരം ഹാളില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി

Published by

കോഴിക്കോട്: ജന്മഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ധര്‍മ്മായണം കാവ്യത്തിന്റെ പ്രകാശനം ജൂലൈ 21 ന് കോഴിക്കോട്ട് സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കും. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടു കാവ്യങ്ങളാണ് കാവാലം ശശികുമാറിന്റെ ധര്‍മ്മായണത്തില്‍.

ചാലപ്പുറം കേസരിഭവനിലെ പരമേശ്വരം ഹാളില്‍ വൈകിട്ട് അഞ്ചരയ്‌ക്കാണ് പരിപാടി. നോവലിസ്റ്റ് പി.ആര്‍. നാഥന്‍ പുസ്തകം സ്വീകരിക്കും. നിരൂപകന്‍ കെ.ജി. രഘുനാഥ് പുസ്തകം പരിചയപ്പെടുത്തും. കവിയും കേസരി മുഖ്യപത്രാധിപരുമായ ഡോ.എന്‍.ആര്‍. മധു ആശംസിക്കും. ജന്മഭൂമി എംഡി: എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക