Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്‌ട്രയിലെ പൂനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 02:55 pm IST
inPalakkad

പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വര്‍ണവും,23,000 രൂപയും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുന്‍ ഡിവൈഎഫ്‌ഐ നേതാവും നിരവധി സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതിയുമായ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൂടെ അറസ്റ്റിലായ സുഹൃത്ത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ്(30)നെയും റിമാന്‍ഡ് ചെയ്തു. പ്രതികളെ ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.

കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്‌ട്രയിലെ പൂനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് 26ന് നടന്ന കേസിലെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണ്.

അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്ന ആയങ്കിയുടെ ഒളിത്താവളം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മീനാക്ഷിപുരം പോലീസ് കണ്ടെത്തിയത്. കണ്ണൂരിലെ സുഹൃത്തായ സൈനികന്റെ പൂനെയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് അര്‍ജുനെനയും, അനീസിനെയും പിടികൂടിയതെന്ന് പറയുന്നു. കൃത്യത്തിന് ശേഷം മാര്‍ച്ച് 29ന് തന്നെ അര്‍ജുന്‍ ഒളിവില്‍ പോയിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ രണ്ടുതവണ ഗോവയിലേക്കും, ഒരു തവണ ബെംഗളൂരുവിലേക്കും പോയിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ല. തുടര്‍ന്ന് യുകെയിലുള്ള ഒരു വനിതാസുഹൃത്താണ് പണം നല്‍കിയത്.

സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അര്‍ജുന്‍ ആയങ്കിലേക്ക് എത്തിയത്. അര്‍ജുന്റെ വാഹനവും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്വര്‍ണ കവര്‍ച്ചാകേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 13പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 26ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. മീനാക്ഷിപുരം സൂര്യപാറയില്‍  ബസ് തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടന്നത്.

മധുരയില്‍ സ്വര്‍ണം ഡിസ്പ്ലെക്ക് കൊണ്ടുപോയി മടങ്ങിവരവെയാണ് തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേല്‍ കൊച്ചപ്പന്റെ 75 പവനും പണവും മൊബൈല്‍ ഫോണും എട്ടംഗ സംഘം കവര്‍ന്നത്. സ്വകാര്യ ബസിന് കുറുകെ കാര്‍ നിര്‍ത്തി ഒരാള്‍ ബസിനകത്ത് കയറി റാഫേലിനെ വലിച്ചിഴച്ച് താഴെയിറക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി സുന്ദരന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ജെ.മാത്യു, എസ്ഐ സുജിത്, എസ്സിപിഒമാരായ വിനോദ് കുമാര്‍ ,യു. ജെബിന്‍ഷാ ,വിനോദ്കുമാര്‍, സിപിഒ ഷിബു എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: arrestസ്വര്‍ണകടത്ത്അര്‍ജുന്‍ ആയങ്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.