Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് വിദേശകാര്യമന്ത്രിയെ കാണാനില്ല; പാര്‍ട്ടി മരിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ചൈനീസ് പ്രസിഡന്റ്

വിദേശ കാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകരുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. പാര്‍ട്ടിയുടെ മരണം ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഷി ജിന്‍ പിങ് രംഗത്തെത്തിയതാണ് ഇത് സംബന്ധിച്ച ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:50 pm IST
in World

ബീജിങ്: വിദേശ കാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകരുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. പാര്‍ട്ടിയുടെ മരണം ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഷി ജിന്‍ പിങ് രംഗത്തെത്തിയതാണ് ഇത് സംബന്ധിച്ച ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്. ഒരു മാസത്തിനിടെ വിവിധ പരിപാടികളില്‍ ഷി ഇതേ വിഷയത്തിലൂന്നിയാണ് സംസാരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ഒരു മാസത്തോളമായി വിദേശകാര്യമന്ത്രിയും ഷിയുടെ വിശ്വസ്തനുമായ ക്വിന്‍ ഗാങ്ങിനെ പൊതുപരിപാടികളില്‍ കാണുന്നില്ല. നേരത്തെ അമേരിക്കയിലെ ചൈനീസ് അംബാസഡറായിരുന്ന ക്വിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്. റഷ്യയില്‍ വാഗ്നര്‍ പട്ടാളത്തിന്റെ അട്ടിമറി നീക്കത്തിനു ശേഷം ബീജിങ്ങില്‍ കഴിഞ്ഞ മാസം 25ന് ശ്രീലങ്ക, വിയറ്റ്നാം, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയാണ് ക്വിന്‍ ഗാങ് പങ്കെടുത്ത അവസാന പരിപാടി.

ക്വിന്‍ഗാങ്ങിന്റെ അസാന്നിധ്യം ഉയര്‍ത്തുന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നത്. വര്‍ണവിപ്ലവങ്ങളെയും ആഭ്യന്തര പ്രക്ഷോഭങ്ങളെയും കരുതിയിരിക്കണമെന്ന തരത്തിലാണ് പ്രസിഡന്റ് സംസാരിക്കുന്നത്. ചൈനയിലെ സാഹചര്യങ്ങള്‍ വഷളാണെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  

ബാഹ്യശക്തികള്‍ പുതിയ ശീതയുദ്ധത്തിന് കളമൊരുക്കുകയാണെന്നും ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം നടക്കുന്നുവെന്നും ഷി ജിന്‍ പിങ് എസ്സിഒ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ബീജിങ്ങില്‍ നടന്ന യുവ കേഡര്‍ പരിശീലന ക്ലാസില്‍ ഷി നടത്തിയ പ്രസംഗവും പാര്‍ട്ടിയുടെ തകര്‍ച്ചയെയാണ് വിഷയമാക്കിയത്. മാര്‍ക്‌സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും വിശ്വാസങ്ങള്‍ ചൈനീസ് സ്വഭാവസവിശേഷതകളുടെ കൊടിക്കീഴില്‍ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ സോവിയറ്റ് യൂണിയന്റെ ഗതിയാകും നേരിടുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വലിയ തോതില്‍ ആളുകള്‍ പാര്‍ട്ടിവിട്ടുപോകുന്ന പ്രവണത സോവിയറ്റ് യൂണിയനിലും ശക്തമായിരുന്നു. വഷളായിക്കൊണ്ടിരിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്‌നങ്ങളും അന്താരാഷ്‌ട്ര സമൂഹവുമായുള്ള മത്സരവും സാമ്പത്തികവും സാമൂഹികവുമായി അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ആശങ്കകളായി ഷി പ്രസംഗങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. സിസിപി നയങ്ങള്‍ ജനവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്.  

ജനങ്ങളുടെ സ്വാതന്ത്ര്യം, അടിച്ചമര്‍ത്തലുകള്‍, ഇന്റര്‍നെറ്റ് നിരോധനം,  ഷിയിലേക്കുള്ള അധികാര കേന്ദ്രീകരണം എന്നിവയിലൂടെ സിസിപി കൂടുതല്‍ ഏകാധിപത്യപരമായെന്നാണ് ആക്ഷേപം.

Tags: chinaപാര്‍ട്ടികമ്മ്യൂണിസ്റ്റ് പാര്‍ട്ടിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.