ഉധംപൂര്‍(ജമ്മുകശ്മീര്‍): നര്‍സിങ് വേദവിദ്യാലയത്തിന്റെ തുടക്കത്തിലൂടെ ജമ്മുകശ്മീരില്‍ പുതിയ ചരിത്രത്തിന്റെ ചുവടുവയ്പ്. കുട്ടികളില്‍ ധാര്‍മ്മികവും ദേശീയവുമായ വിദ്യാഭ്യാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഉധംപൂര്‍ നര്‍സിങ് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മജല്‍ത താലൂക്കില്‍ വേദ് വിദ്യാലയ ആരംഭിച്ചത്
ആര്‍എസ്എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നര്‍സിംഹ് സേവാ കേന്ദ്രത്തിന്റെ പുതിയ സംരംഭമാണ് വേദ വിദ്യാലയം. യോഗ നാച്ചുറല്‍പതി സെന്റര്‍, ഓര്‍ഗാനിക് ഫാമിങ് ആന്‍ഡ് ഫാര്‍മേഴ്‌സ് ട്രെയിനിങ് സെന്റര്‍, ഗോ സംവര്‍ധന്‍ കേന്ദ്രം എന്നിവയും വേദവിദ്യാലയത്തിന്റെ തുടര്‍ച്ചയായി ആരംഭിക്കും. പ്രമുഖ വേദപണ്ഡിതനായ ഡോ. ശിവപ്രസാദ് റെയ്‌നയാണ് വേദവിദ്യാലയത്തിന്റെ മേധാവി.
ധാര്‍മ്മികമായ പഠനക്രമത്തിലൂടെ രാഷ്‌ട്രഭക്തിയുള്ള തലമുറയെ വാര്‍ത്തെടുക്കലാണ് നര്‍സിങ് സേവാകേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച മാനേജിങ് ട്രസ്റ്റി അനില്‍ ഗോയല്‍ പറഞ്ഞു. സേവാകേന്ദ്രം വൈസ് പ്രസിഡന്റ് രാമന്‍ സൂരി, പദ്ധതിയുടെ ജനറല്‍ സെക്രട്ടറി ചെയിന്‍ സിങ്, മുന്‍ എംഎല്‍എ ആര്‍.എസ്. പതാനി യ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: