കീഴൂര്‍ (കാസര്‍കോട്): തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ ത്ഥിക്ക് പരിക്കേറ്റു. മാതാവിനൊപ്പം മംഗഌറിലേക്ക് കോളജില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലിനാണ് പരുക്കേറ്റത്. മടിക്കയിലെ പി.അഭിരാമിനാണ് (18) കാലിന് പരിക്കേറ്റത്. മംഗ്ഌരു ശ്രീനിവാസ കോളജില്‍ ചേരാനായി പോവുന്നതിന് ചെന്നൈ-മംഗഌരു മെയിലില്‍ കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായിരുന്നു അഭിരാം. ജനറല്‍ കോച്ചില്‍ നില്‍ക്കുന്നതിനിടെയാണ് കീഴൂരില്‍ വെച്ച്, കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാള്‍ കല്ലെറിഞ്ഞതെന്ന് അഭിരാം മേല്‍പറമ്പ് പോലീസിന് മൊഴി നല്‍കി.
ചൊവ്വാഴ്ച രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അഭിരാം കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പിന്നീട് മംഗഌറിലേക്ക് യാത്ര തുടര്‍ന്നു. മംഗഌറു ശ്രീനിവാസ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സിനാണ് യുവാവ് ചേര്‍ന്നത്. പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാനായി വിദ്യാര്‍ഥിയും മാതാവും ഇന്നലെ രാവിലെ മേല്‍പറമ്പ് പോലീസില്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.
ഇതിന് മുമ്പും കോട്ടിക്കുളം, കീഴൂര്‍, ചിത്താരി ഭാഗങ്ങളില്‍ തീവണ്ടിക്ക് നേരെ കല്ലേറുണ്ടായിരുന്നു. നേരത്തെ കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പ് പാളി റെയില്‍ പാളത്തില്‍ വെച്ചതിന് ആക്രി സാധങ്ങള്‍ എടുക്കുന്ന തമിഴ് നാട്ടുകാരിയായ കനകവല്ലിയെ (22) ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. തീവണ്ടി അട്ടിമറിയെന്ന് വരെ സംശയിച്ചിരുന്ന ഈ സംഭവത്തിന് ശേഷം പോലീസും ആര്‍പിഎഫും സംയുക്തമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് എല്ലാം പഴയപടിയിലേക്ക് മാറി.
ട്രെയിനില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പലപ്പോഴും കല്ലെറിയുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സ്ഥിരമായി കല്ലേറുണ്ടാകുന്ന ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നുവെങ്കിലും അത് നടപ്പിലായില്ല. ട്രെയിനില്‍ തന്നെ സിസിടിവി സ്ഥാപിക്കാനും റെയില്‍വേ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് പ്രയോഗത്തില്‍ വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: