നീലേശ്വരം: കന്നുകാലികളില്‍ കുളമ്പുരോഗ സമാനമായ ലക്ഷണങ്ങളോടു കൂടിയ രോഗം വ്യാപകം. പനിയും, തീറ്റയെടുക്കുന്നതു കുറയുന്നതുമാണ് ഇപ്പോള്‍ കന്നുകാലികളില്‍ കാണുന്ന രോഗ ലക്ഷണം. കറവ പശുക്കള്‍ക്ക് പാലളവും ഗണ്യമായി കുറഞ്ഞ് വരുന്നതായി കാണുന്നു. രോഗം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുമുണ്ട്. ചിലയിടങ്ങളില്‍ പശുക്കള്‍ക്ക് കൈകാലുകള്‍ക്ക് തളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ശക്തമായ പനി, വായ മൂക്ക് എന്നിവയില്‍ നിന്നു സ്രവം പുറത്തേക്കൊഴുകി വരിക, വായിലും കുളമ്പിലും വ്രണങ്ങള്‍, പശുക്കളില്‍ പാല് ഉല്പാദനം തീര്‍ത്തും ഇല്ലാതാകുക തുടങ്ങിയവയാണ് കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങള്‍.കാസര്‍കോട് നിന്ന് ജന്തുജന്യ രോഗ വിഭാഗം ചെറുവത്തൂരിലെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
ഇതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ പഞ്ചായത്തില്‍ തീവ്രയജ്ഞ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. പ്രതിരോധ കുത്തിവയ്പെടുക്കാതെ അയല്‍ സംസ്ഥാനത്ത് നിന്ന് ഇവിടെയെത്തുന്ന കന്നുകാലികളില്‍ നിന്നാണു രോഗം പകരുന്നതെന്നാണു സംശയം. പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളിലാണ് കൂടുതലായും കാണുന്നത്. കന്നുകാലികളില്‍ രോഗം വ്യാപകമായതോടെ ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്. പല കര്‍ഷകരും പാല് സൊസൈറ്റിയില്‍ നല്കി അതില്‍ നിന്നുള്ളവരുമാനം കൊണ്ട് ജീവിക്കുന്നവരാണ്. രോഗം ബാധിച്ച പശുക്കളില്‍ നിന്ന് കുറഞ്ഞപാല് കിട്ടുന്നുണ്ടെങ്കില്‍ തന്നെ രോഗം ബാധിച്ച പശുവിന്റെ പാല് സൊസൈറ്റിയില്‍ കൊണ്ടു പോകാനും പറ്റാത്തസ്ഥിതിയാണ്. ഇതോടെ പാല് സൊസൈറ്റികളില്‍ കര്‍ഷകര്‍ പാല് കൊണ്ടുവരുന്നത് കുറയുന്നതോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനവും നടക്കാതെ വരും.രോഗം പകര്‍ന്ന് പിടിക്കുന്ന ഈസമയത്ത് കന്നുകാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാതിരിക്കുക. പാല് സൊസൈറ്റികളിലും മറ്റും പാല് കൊടുക്കുന്നത് തല്ക്കാലം നിര്‍ത്തുക.
രോഗം പടര്‍ത്തുന്നത് വൈറസ്ആയതിനാല് സൊസൈറ്റികളില്‍ പാല് കൊണ്ടു പോകുന്ന പാത്രം വഴിയും കര്ഷകന് വഴിയും രോഗം പകരാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെഅവിടെ പാല് കൊണ്ടു വരുന്ന മറ്റു കര്‍ഷകരുടെ പാത്രം വഴിയും കര്ഷകന് വഴിയും അവരുടെ തൊഴുത്തിലേക്കും വൈറസ് എത്തി അവിടെയും രോഗം പടരും.
ഇതോടൊപ്പം കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ചെയ്താല്‍ ഇപ്പോള്‍ കന്നുകാലികളില്‍ പടരുന്ന രോഗം ഒരളവോളം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വെറ്ററിനറി സര്ജന് ഡോ.സ്മിത എന്‍.സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: