തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു. ആഗസ്ത് 24 വരെയാണ് 14 ദിവസത്തേക്കാണ് സമ്മേളനം. ആദ്യദിനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അനുശോചനം രേഖപ്പെടുത്തും.ബില്ലുകൾ പാസാക്കാനാണ് അടിയന്തിരമായി സഭ സമ്മേളിക്കുന്നത്.
എഐക്യാമറ അഴിമതി, കെഫോൺ അഴിമതിയും ചൈനീസ് കേബിളും, കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ, വിലക്കയറ്റം, വിവിധതരം പനികൾ പടരുന്നത് ഉൾപ്പെടെ പ്രക്ഷുബ്ദമായ ചർച്ചയാകും സഭയിൽ ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: