ജാന്‍വി കപൂറും വരുണ്‍ ധവാനും അഭിനയിച്ച ബവല്‍ ഈ ആഴ്ച പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ പ്രമോഷനുകളുടെ തിരക്കിലാണ് താരങ്ങള്‍. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ബവലിന്റെ താരനിബിഡമായ സ്ക്രീനിംഗില്‍ കരണ്‍ ജോഹര്‍, നോറ ഫത്തേഹി, മറ്റ് സെലിബ്രിറ്റികള്‍ എന്നിവരും ഉണ്ടായിരുന്നു.
ബവലിനായി അടുത്തിടെ നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ വരുണ്‍ ധവാന് ജാന്‍വി കപൂറിന്റെ ചെവി കടിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായിട്ടുണ്ട്. എന്നാല്‍ ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വരുണിന്റെ ‘കോമാളിത്തരങ്ങളില്‍’ ദേഷ്യം പ്രകടിപ്പിക്കുന്നുണ്ട്.
ജാന്‍വിയെ ചേര്‍ത്തുപിടിച്ച വരുണ്‍ നടിയുടെ ചെവി കടിക്കുന്നതാണ് ആദ്യ ചിത്രം. ജാന്‍വി കറുത്ത വസ്ത്രത്തിലായിരുന്നു. വരുണ്‍ ഇതേ നിറത്തിലുളള ജാക്കറ്റ് ധരിച്ചിരുന്നു. രണ്ടാമത്തെ ഫോട്ടോയില്‍ വരുണ്‍ ജാന്‍വിയുടെ ചെവിയില്‍ കടിക്കുമ്പോള്‍ നടി ചിരിക്കുന്ന ദൃശ്യമാണ്.
എന്നാല്‍ വിവാഹിതനായ ഒരു പുരുഷന് സിനിമഭിനയത്തിന്റെ ഭാഗമായല്ലാതെ മറ്റൊരു പെണ്ണിന്റെ ചെവിയില്‍ കടിക്കുന്നത് ശരിയല്ലെന്ന തരത്തിലുളള ഉപദേശങ്ങള്‍ ചിത്രങ്ങള്‍ക്ക് താഴെയായി സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നുണ്ട്. വിവാഹിതനല്ലെങ്കിലും അയാള്‍ പെണ്‍കുട്ടിയുടെ ചെവിയില്‍ കടിക്കാന്‍ പാടില്ലെന്നാണ് ഇതിന് മറ്റ് ചിലര്‍ കമന്റെഴുതിയത്.
എന്നാല്‍ ഇവിടെയാണ് ജാന്‍വി പ്രതികരിക്കേണ്ടിയിരുന്നതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വരുണിന് നല്ല തല്ല് നടി കൊടുക്കേണ്ടിയിരുന്നുവെന്നാണ് ചില കമന്റുകള്‍.വനിതാ സെലിബ്രിറ്റികളോടുള്ള വരുണിന്റെ പെരുമാറ്റം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമാകുന്നത് ആദ്യമായല്ല.ഏപ്രിലില്‍, മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നിരവധി സെലിബ്രിറ്റികളില്‍ ഒരാളായ സൂപ്പര്‍ മോഡല്‍ ജിജി ഹഡിഡിനെ കോണിപ്പടികളിലൂടെ കൈകൊടുത്തു കയറ്റിയ ശേഷം എടുത്ത് കറക്കി മോഡലിന്റെ കവിളില്‍ ഉമ്മ കൊടുത്തു. അന്ധാളിച്ച് പോയ ജിജി ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും നടി പ്രയങ്ക ചോപ്ര കൈകളില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: