കൊച്ചി : മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമയായ ഷാജന് സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷാജന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പോലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുവരെയുള്ള കേസുകള്‍ക്ക് ഈ ഇടക്കാല ഉത്തരവ് ബാധകമായിരിക്കുമെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് പറഞ്ഞു. കേസില്‍ പോലീസിനോട് എതിര് സത്യവാങ്മൂലം നല്കാന് ഹൈക്കോടതി സമയവും അനുവദിച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: