ന്യൂദല്‍ഹി: സത്യത്തിന് വിരുദ്ധവുമായ കാര്യങ്ങള്‍ ഉണ്ടാവാതെ നോക്കണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍. ഇത്തരം കാര്യങ്ങള്‍ സൃഷ്ടിപരമാണെന്ന രീതിയില്‍ പ്രചരിപ്പിക്കരുത്.
ന്യൂദല്‍ഹിയില്‍ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി സംവദിക്കവെയാണ് മന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. യോഗത്തില്‍, ഉള്ളടക്ക നിയന്ത്രണം, ഉപഭോക്തൃ താത്പര്യം,ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗകര്യം ,മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും നവീകരണവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്തു.
ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും ഒടിടികള്‍ രാജ്യത്തിന്റെ കൂട്ടായ മനസാക്ഷിയെ പ്രതിഫലിപ്പിക്കണമെന്നും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നല്‍കണമെന്നും താക്കൂര്‍ ട്വീറ്റില്‍ പറഞ്ഞു. ഒ ടി ടി പ്ലാറ്റ്ഫോമുകള് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവുമായി ഒത്തുപോകണം എന്നും അദ്ദേഹം പറഞ്ഞു. ഒ ടി ടി പ്ലാറ്റ്ഫോമുകള് ഉള്ളടക്കത്തില്‍ വിപ്ലവം സൃഷ്ടിച്ചതായും പുതിയ പ്രതിഭകളെ പ്രചോദിപ്പിക്കുകയും ആഗോളതലത്തില്‍ പ്രാദേശിക ഉള്ളടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: