Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അമ്മയെ ‘ബേബിക്കുട്ടീ’ എന്ന് വിളിക്കുന്ന മകന്‍

കേരളത്തിനകത്തും പുറത്തും ചരിചയപ്പെടുന്നവര്‍ സ്വാഭാവികമായി ചോദിച്ചിരുന്ന ചോദ്യമാണ്, നാടെവിടെ? 'പുതുപ്പള്ളി' എന്ന് ഉത്തരം പറയുമ്പോള്‍ 99 ശതമാനം പേരും ചോദിക്കും, 'ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളി'?

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jul 19, 2023, 12:00 am IST
inArticle

എന്റെ പ്രായമാണ്  ‘എംഎല്‍എ’  ഉമ്മന്‍ ചാണ്ടിക്ക്. 53 വര്‍ഷം. ഞങ്ങള്‍ പുതുപ്പള്ളിക്കാരുടെ സ്വകാര്യ  അഹങ്കാരം. അതില്‍ രാഷ്‌ട്രീയമില്ല. ഇതുവരെ വോട്ടു കൊടുത്തിട്ടില്ലെങ്കിലും ആ പേരു പറയുമ്പോള്‍ അഭിമാനം തോന്നും.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് അമ്മയില്‍നിന്നാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഉച്ചയൂണിന് ചോറുപൊതിയുമായി എത്തുക കരോട്ട് വള്ളക്കാലില്‍ വീട്ടിലാണ്. ഉമ്മന്‍ചാണ്ടിയുടെ കുടുംബവീട്. സ്‌കൂളില്‍ ആവശ്യത്തിന് വെള്ളമില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ വികൃതികള്‍ പലതും അമ്മ പറയുമായിരുന്നു. അതില്‍ മനസ്സില്‍ പതിഞ്ഞത്, ‘ബേബിക്കുട്ടിയേ ചോറ് എട്’ എന്നു വിളിച്ചുപറഞ്ഞ് ഓടിവരുന്നതാണ്. സ്‌നേഹം കൂടുമ്പോള്‍ ‘എടീ ബേബിക്കുട്ടീ’ എന്നും വിളിക്കും. അമ്മയെ പേരുവിളിക്കുന്നത്  ഉള്‍ക്കൊള്ളാന്‍ എന്റെ കൊച്ചു മനസ്സ്് തയ്യാറായിരുന്നില്ല. പക്ഷേ ആ വിളിയിലെ സ്‌നേഹം പിന്നീട് മനസിലായി.  

കുട്ടിക്കാലത്ത് ആരാധന തോന്നിയ ഉമ്മന്‍ചാണ്ടിയോട് സംസാരിക്കാനവസരം കിട്ടിയത് 1988 ജനുവരി 24നാണ്. പിറ്റേന്ന്  തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കാണാന്‍ പോകാന്‍  കോട്ടയത്തുനിന്ന് പാതിരാത്രി പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയതാണ്. സമയം കഴിഞ്ഞിട്ടും വണ്ടിപോകുന്നില്ല. ഞായറാഴ്ചത്തെ സ്ഥിരം യാത്രക്കാരന്‍ എത്തിയില്ലത്രെ. കുറെ കഴിഞ്ഞപ്പോള്‍ ആള്‍ ഓടിപ്പിടിച്ച് എത്തി. താമസിച്ചതിന് കാരണം പറഞ്ഞ്് എന്റെ സമീപത്തു വന്നിരുന്നു. ഉമ്മന്‍ചാണ്ടിയോടൊപ്പം ഇരിക്കുന്നതിന്റെ അഭിമാനമാനത്തോടെ ഞാന്‍ പറഞ്ഞു ‘എന്റെ അമ്മ കൂടെ പഠിച്ചിരുന്നതാണ്’ എന്ന്. ഉടന്‍ വിവരങ്ങള്‍ തിരക്കി. തിരുവനന്തപുരത്ത് എന്തെങ്കിലും ആവശ്യം വന്നാല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. വിദ്യാര്‍ത്ഥിയായ എനിക്ക്  ചോദിക്കാനൊന്നുമില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം ഉറക്കം പിടിച്ചു. പതിയെ തല എന്റെ തോളിലേക്ക് ചാരി. ഞാന്‍ ഉറങ്ങാതെയും ഇരുന്നുമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലതവണ അദ്ദേഹത്തിന്റെ മുന്നില്‍ പോയിട്ടുണ്ടെങ്കിലും  ശിപാര്‍ശയുമായി പോയത് ഒരു തവണ മാത്രം.

അതു ബാലഗോകുലത്തിന്റെ ആവശ്യത്തിനായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്ന സമയം. ശ്രീകൃഷ്ണജയന്തിയുടെ പിറ്റേന്ന് പരീക്ഷ വച്ചു. ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അത് പ്രയാസം ഉണ്ടാക്കും. വിദ്യാഭ്യാസമന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും കണ്ട് ബാലഗോകുലം നിവേദനം നല്‍കി. പിറ്റേന്നല്ലേ, അന്നല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ മാറ്റാനാവില്ലെന്ന് സെക്രട്ടറിയും. അവസാനശ്രമം എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അകത്തും പുറത്തും നല്ല തിരക്ക്. മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടിയില്ല. ഓഫീസില്‍ത്തന്നെയുള്ള വലിയ മേശയ്‌ക്കു ചുറ്റുമായി ചര്‍ച്ച നടക്കുകയാണ്. 10 മിനിറ്റിനകം ഉമ്മന്‍ചാണ്ടി വന്ന് ഞങ്ങളെ കേട്ടു.  

ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്ന് പരീക്ഷയോ? കുട്ടികള്‍ക്ക്  ബുദ്ധിമുട്ടാകില്ലേ? വൈകുന്നേരമല്ലേ ശോഭായാത്ര.? പുതുപ്പള്ളിയിലെ ശോഭായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളതല്ലേ? എന്നൊക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിയേയും സെക്രട്ടറിയേയും കണ്ടകാര്യവും കിട്ടിയ മറുപടിയും സൂചിപ്പിച്ചപ്പോള്‍ അടുത്തുനിന്ന സെക്രട്ടറിയോട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വിളിച്ച് പരീക്ഷ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചു. ആ ഉത്തരവുമായി പോയാല്‍ മതി എന്ന് ഞങ്ങളോട് പറഞ്ഞിട്ട് വീണ്ടും മീറ്റിങ്ങിലേക്ക് കയറി. എട്ടുമണിയോടെ പരീക്ഷ റദ്ദാക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഫാക്്‌സിലേക്ക് വന്നു. അപ്പോഴും മീറ്റിങ് തീര്‍ന്നിരുന്നില്ല.

കേരളത്തിനകത്തും പുറത്തും ചരിചയപ്പെടുന്നവര്‍ സ്വാഭാവികമായി ചോദിച്ചിരുന്ന ചോദ്യമാണ്, നാടെവിടെ?  ‘പുതുപ്പള്ളി’ എന്ന് ഉത്തരം പറയുമ്പോള്‍ 99 ശതമാനം പേരും ചോദിക്കും, ‘ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളി’?

അതെ എന്നതിനൊപ്പം ‘അമ്മയുടെ കൂടെ പഠിച്ച ആളാണ് ഉമ്മന്‍ചാണ്ടി’ എന്നുകൂടി  ഞാന്‍ അഭിമാനത്തോടെ  കൂട്ടിച്ചേര്‍ക്കുമായിരുന്നു.  പുതുപ്പള്ളിക്കാര്‍ക്ക് രാഷ്‌ട്രീയത്തിനതീതമായ അഭിമാനമായിരുന്നു  ഉമ്മന്‍ ചാണ്ടി.

Tags: keralaകേരള സര്‍ക്കാര്‍ലോകാരോഗ്യ സംഘടനമുഖ്യമന്ത്രിmotherUmmanchandy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.