എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ‘എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമയ്ക്ക് നേടിയ ലോക റെക്കോര്‍ഡ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനന്, ചലച്ചിത്ര നിര്‍മ്മാതാവ് കല്ലിയൂര്‍ ശശി എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ക്രൂമെമ്പേഴ്സിനു സമ്മാനിച്ചു. സര്‍ട്ടിഫിക്കേറ്റ് വിതരണം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് നടന്നത്.
ഇന്‍ഡിപെന്‍ഡന്റ് സിനിമാ ബോക്സിന്റെ ബാനറില്‍ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ‘എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമ സ്ക്രിപ്റ്റ് ടു സ്ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത് ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.
തദവസരത്തില്‍, എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ ‘ലിറ്റില്‍ ഹാര്‍ട്ട്സി ‘ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം, ചലച്ചിത്ര നടന് ജോബിയും കല്ലിയൂര്‍ ശശിയും ചേര്‍ന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികള്‍ക്കു നല്കി നിര്‍വ്വഹിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര ഗാനരചയിതാവ് ദീപു ആര് എസ് ചടയമംഗലം സ്വാഗതമാശംസിച്ചു. അജയ് തുണ്ടത്തില്‍, ചാല കുമാര്‍, ടി സുനില്‍ പുന്നക്കാട്, സന്തോഷ് ശിവദാസ്, എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. സുദര്ശനന് റസ്സല്‍പുരം നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: