ന്യൂദല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങില്‍ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. 20ന് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിക്കുന്ന അദ്ദേഹം തുടര്‍ന്ന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന സംസ്കാര ചടങ്ങിലും പങ്കെടുക്കും.
‘ഉമ്മന്‍ചാണ്ടി സാറുമായുള്ള എന്റെ ദീര്‍ഘകാല ബന്ധം, അനേകം കൂടിക്കാഴ്ച്ചകള്‍ ഞാന്‍ സ്നേഹത്തോടും ഏറെ ബഹുമാനത്തോടും കൂടി ഓര്‍ക്കുകയാണ്. കേരളം കണ്ട ഏറ്റവും മികച്ച, ഏറെ മാന്യനായ രാഷ്ട്രീയ നേതാക്കളിലൊരാളുടെ അഭാവം വല്ലാതെ അനുഭവപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടേയും തീരാ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ഉമ്മന്‍ ചാണ്ടി സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ‘ രാജീവ് ചന്ദ്രശേഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: