സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍, 2023 ഇന്ന് ദക്ഷിണ കൊറിയയിലെ യോസുവില്‍ തുടങ്ങും. ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത്, ആകര്‍ഷി കശ്യപ്, മാളവിക ബന്‍സോട് എന്നിവര്‍ നാളെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇറങ്ങും.
അതേസമയം ലക്ഷ്യ സെന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.പുരുഷ സിംഗിള്‍സില്‍ പ്രിയാന്‍ഷു രജാവത്ത്, മിഥുന്‍ മഞ്ജുനാഥ്, കിരണ്‍ ജോര്‍ജ്ജ് എന്നിവരും കളത്തിലിറങ്ങും.
വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ തസ്നിം മിര്‍, അഷ്മിത ചലിഹ, താന്യ ഹേമന്ത് എന്നിവര്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് സ്ഥാനക്കയറ്റം നേടി മത്സരത്തിനിറങ്ങും.
പുരുഷ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. തായ്ലന്‍ഡിന്റെ സുപക് ജോംകോ-കിറ്റിനുപോംഗ് കെഡ്രെന്‍ സഖ്യത്തെയാണ് ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: