തിരുവല്ല: നാടിനെ വിറപ്പിച്ച പെരുങ്കള്ളന് ബിജു സെബാസ്റ്റ്യനെ പൊക്കിയ പോലീസ് സംഘത്തിന് എസ്പിയുടെ ആദരം. അന്വേഷണ സംഘത്തലവന് തിരുവല്ല ഡിവൈഎസ്പി എസ്.അഷാദ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍.എം.മഹാജനില്‍ നിന്ന് ക്യാഷ്പ്രയ്സ് ഏറ്റുവാങ്ങി. കീഴ്വായ്പൂര് സിഐ വിപിന്‍ ഗോപിനാഥും ഒപ്പമുണ്ടായിരുന്നു..
അന്വേഷണ സംഘത്തിന്റെ കൃത്യതയും മികവുമാണ് ബിജു സെബാസ്റ്റ്യനെ കുടുക്കിയത്. 5 വര്‍ഷമായി കേരളാ പോലീസിന്റെ തലവേദനയായിരുന്നു ഇയാള്‍. പഞ്ചലോഹ വിഗ്രഹ മോഷണം ഉള്‍പ്പെടെ അമ്പതോളം കേസുകളില്‍ പ്രതിയാണ്.രണ്ടു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മോഷ്ടാവ് ബിജു പൊലീസ് പിടിയിലാകുന്നത്.
അമ്പതോളം കവര്‍ച്ച നടത്തിയ ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.തൊട്ടടുത്ത ദിവസം വെമ്പായത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു. തുടര്‍ന്ന് അടൂരില്‍ നിന്ന് കാറും. മാര്‍ച്ച് 28ന് രാത്രി രാത്രി മല്ലപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച് കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടുപവന്റെ മാല കൈകലാക്കി. അതേ ദിവസം തന്നെ പരിസരത്തെ വീട് കുത്തി തുറന്ന് മോഷണശ്രമം. ഏപ്രില്‍ ആറിന് ഏറ്റുമാനൂരില്‍ നിന്ന് ബൈക്കും വ്യാപാരസ്ഥാപനത്തില്‍ നിന്ന് 31500 രൂപയും സ്കൂട്ടറും മോഷ്ടിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം തുടരുന്നതിനിടെ കീഴ്വായ്പൂരില്‍ നിന്ന് പിടിയിലാക്കുകയായിരുന്നു. 1988ലാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിജു സെബാസ്റ്റ്യന്‍ മോഷണം തുടങ്ങിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമായി ഒട്ടേറെ മോഷണക്കേസില്‍ പ്രതി. സ്ഥിരമായി ഒരിടത്ത് താമസിക്കുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ഇയാളെ പിടികൂടുന്നതും പൊലീസിന് തലവേദന ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: