ന്യൂദല്‍ഹി: മയക്കുമരുന്ന് കള്ളക്കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന പ്രാദേശിക സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു.
2416 കോടി രൂപ വിലമതിക്കുന്ന 1,44,000 കിലോഗ്രാം മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) എല്ലാ സംസ്ഥാനങ്ങളിലെയും നാര്‍ക്കോട്ടിക് വിരുദ്ധ ടാസ്ക് ഫോഴ്സിന്റെ (എഎന്‍ടിഎഫ്) ഏകോപനത്തില്‍ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു. .
ഇത്രയും മയക്കു മരുന്നുകള്‍ നശിപ്പിച്ചതോടെ, ഒരു വര്‍ഷത്തിനുള്ളില്‍ നശിപ്പിച്ച മരുന്നുകളുടെ ആകെ അളവ് ഏകദേശം 10 ലക്ഷം കിലോഗ്രാമിലെത്തി, ഇതിന് ഏകദേശം 12,000 കോടി രൂപ മൂല്യമുണ്ട്.
എന്‍സിബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോയും ഇന്‍ഡോര്‍ 822 കിലോയും ജമ്മുവില്‍ 356 കിലോയും മയക്കുമരുന്ന് നശിപ്പിച്ചു.
ഇതോടൊപ്പം അസമില്‍ 1,486 കിലോ, ചണ്ഡീഗഢില്‍ 229 കിലോ, ഗോവയില്‍ 25 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ മൊത്തം 1,44,122 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. ജമ്മു കശ്മീരില്‍ 4,069 കിലോയും, മധ്യപ്രദേശില്‍ 1,03,884 കിലോയും മഹാരാഷ്ട്രയില്‍ 159 കിലോയും, ത്രിപുരയില്‍ 1,803 കിലോയം, ഉത്തര്‍പ്രദേശില്‍ 4,049 കിലോയും മയക്കുമരുന്നാണ് നശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മയക്കുമരുന്ന് രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ സഹിഷ്ണുതയില്ലാ നയം സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.2022 ജൂണ്‍ 1 മുതല്‍ ഈ വര്‍ഷം ജൂലൈ 15 വരെ, സംസ്ഥാനങ്ങളിലെ എന്‍സിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും എഎന്ടിഎഫുകളും ചേര്‍ന്ന് 876,554 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു. ഇതിന്റെ മൂല്യം 9580 കോടി രൂപ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: