ചെങ്ങന്നൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ വിശാലിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്. 2012 ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നവാഗതരെ സ്വീകരിക്കാനെത്തിയ വിശാലിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
നവാഗതരെ സ്വീകരിക്കാനെത്തിയ വിശാലിനു നേരെ ആക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ക്യാമ്പസ് ഫ്രണ്ടിന്റെ താലിബാന് മോഡല്‍ വരവു കണ്ട് പകച്ച വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് വിശാലിനെ കുത്തിയത്. എബിവിപി ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.30ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടക്കും. സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി ഉ്ദഘാടനം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി വിപിന്‍, കല്യാണി ചന്ദ്രന്, ജയശങ്കര്‍, അതുല്‍ എന്നിവര്‍ സംസാരിക്കും.
ജന്മനാടായ മുളക്കുഴയില്‍ കോട്ട ശ്രീശൈലത്തിലും അുസ്മരണപരിപാടികള് സംഘടിപ്പിക്കും. വിശാല്‍ സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ട ഡിവിഎല്പിഎസില് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: