കൊല്‍ക്കൊത്ത: ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്നും തല്ലുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും ബെംഗളൂരുവില്‍ പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ചിരിക്കുന്നത് സങ്കല്‍പിക്കാനാവുന്നില്ലെന്ന് ബംഗാളിലെ ബിജെപി നേതാവ്. തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം കൂട്ടുകെട്ട് വെറും സൗകര്യത്തിന് വേണ്ടിയുള്ള സഖ്യം മാത്രമാണെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
ബംഗാളില്‍ സിപിഎമ്മുമായും കോണ്‍ഗ്രസുമായും ഏറ്റുമുട്ടുന്ന തൃണമൂല്‍ ബീഹാറില്‍ (ഇവിടെ കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂലും പങ്കെടുത്തിരുന്നു) ഇവര്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ഇനി ഇവരെല്ലാവരും കൂടി ബെംഗളൂരുവില്‍ കൂടിച്ചേര്‍ന്ന് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പോവുകയാണ്. – രാഹുല്‍ സിന്‍ഹ പരിഹസിച്ചു.
എന്താണ് ഇവരുടെ സ്ട്രാറ്റജി? എന്താണ് സിപിഎമ്മും തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം. ഇത് വെറും സൗകര്യത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടാണ്. – രാഹുല്‍ സിന്‍ഹ പറഞ്ഞു.
ബംഗാളില്‍ ഈയിടെ സമാപിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരക്കെ അക്രമം നടന്നിരുന്നു. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രണ്ട് സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കുത്തിയിരിപ്പ്സമരം ചെയ്തതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: