ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വനം വകുപ്പ്. സംഭവത്തില്‍ പട്ടിമറ്റത്ത് നിന്നും ഇന്നലെ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയന് (31) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിവില്‍ പോയ റോയിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവത്തില്‍ പത്തോളം പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, കൊമ്പ് വില്ക്കാന് ശ്രമിക്കുമ്പോള്‍ പട്ടിമറ്റത്ത് നിന്നും പിടിയിലായ അഖില്‍ മോഹനനെയും ഒന്നാം പ്രതി റോയിക്കുമെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. റിമാന്‍ഡിലായ പ്രതി അഖില്‍ മോഹനനെ നാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുന്നതോടെ മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രതി റോയിയെ തേടി ഗോവയ്ക്ക് പോയ ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ മടങ്ങിയെത്തിയിരുന്നു. ഗോവയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചതില്‍ നിന്നും, കുറച്ച് ദിവസം മുമ്പ് റോയി വിളിച്ചിരുന്നതായും താനൊരു പ്രശ്നത്തില്പ്പെട്ടിരിക്കുകയാണെന്നും കുറച്ച് ദിവസം തന്നെ വിളിക്കരുതെന്നും പറഞ്ഞതായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതി റോയിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും, പല സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം പുരോഗമിക്കുകയാണന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രതികളും താമസിയാതെ വലിയിലാകുമെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന മച്ചാട് റെയിഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: