തിരുവനന്തപുരം: സംരംഭകന് എന്ന നിലയില്‍ താന്‍ തേരിട്ട ദുരനുഭവം വിവരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ടെലികോം കമ്പനി സ്ഥാപിക്കാനുള്ള പദ്ധതിയുമായി 90 കളുടെ ആദ്യത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു, വ്യക്തമായ പദ്ധതി രൂപരേഖയുമായി ടെലികോം വകുപ്പ് സെക്രട്ടറിയെ സമീപിച്ചപ്പോള്‍ മന്ത്രിയാണ് തീരുമാനിക്കേണ്ടത് അദ്ദേഹത്തെ കാണാനായിരുന്നു നിര്‍ദ്ദേശം. അന്നത്തെ മന്ത്രി സുഖ്റാമിനെ ഓഫീസില്‍ ചെന്നു കണ്ടു. എല്ലാം വിവരിച്ചു കൊടുത്തു. നാളെ വീട്ടില്‍ വന്ന് കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീട്ടില്‍ പോയി. വളരെ ഉത്സാഹത്തോടെ പദ്ധതിയെക്കുറിച്ച് വിവരിച്ചു. മൂന്നു തവണ മന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങി. മൂന്നാം പ്രാവശ്യം മന്ത്രി ചോദിച്ചത് നിങ്ങളുടെ കുടുംബത്തില്‍ ബുദ്ധിയുള്ളവര്‍ ആരുമില്ലേ എന്നായിരുന്നു. ( അഴിമതികേസില്‍ പിടിക്കപ്പെട്ട സുഖറാം പിന്നീട് ജയിലിലായി)
സിവില്‍ സര്‍വ്വീസ് വിജയികളെ ആദരിക്കുന്നതിനായി സങ്കല്പ് ഐഎഎസ് സംഘടിപ്പിച്ച സാദരം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് കേന്ദ്രമന്ത്രി തന്റെ അനുഭവം പറഞ്ഞത്.
മുന്‍കാല ബി.ജെ.പി ഇതര ഭരണകൂടങ്ങളുടെ രീതികളില്‍ നിന്ന് വ്യതിചലിച്ച് സേവനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരില്‍ ചേരുകയാണ് ഇപ്പോഴത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഷ്ട്രം ഇന്ന് അഭൂതപൂര്‍വമായ ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്. ജനാധിപത്യത്തെ ബാധിച്ചിരുന്ന ഭരണപരമായ പോരായ്മകളുടെ പാരമ്പര്യം മാറ്റുന്നതില്‍ നിലവിലെ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നു.സേവനമെന്നത് ഈ ഗവണ്മെന്റിന്റെ ആഴത്തില്‍ വേരൂന്നിയ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. ഗവണ്മെന്റിനും പൗരന്മാര്ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതില്‍ ട്രസ്റ്റികള്‍ എന്ന നിലയില്‍ സിവില്‍ സര്‍വീസുകാര്‍ക്കുള്ള നിര്‍ണായക പങ്കുണ്ട്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.. അഭിഭാഷക പരിഷത്ത് ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്, ജനം സിഇഒ ഗിരീഷ്മേനോന്‍, സംസ്കൃത കോളജ് അസി. പ്രൊഫ. ഡോ. ലക്ഷ്മിവിജയന്‍, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് ഡോ. ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയവരെയും അവരുടെ രക്ഷിതാക്കളെയും കേന്ദ്രമന്ത്രി പൊന്നാടയണിയിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സി.വി. ഗോപിനാഥ്, ഡോ. കെ.പി. ഔസേപ്പ്, ഡോ. രാജശ്രീ എസ്. തമ്പി, സൈനിക ഉദ്യോഗസ്ഥരായിരുന്ന കേണല്‍ ആര്.ജി. നായര്‍, കേണല്‍ ഡിന്നി എന്നിവരെയും മന്ത്രി ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: