വൈക്കം: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ വൈക്കം നഗരസഭയ്ക്ക് അനുവദിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ നടപ്പിലാക്കുന്നത് അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതില്‍ ബിജെപി പ്രതിഷേധിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് ബിജെപിയുടെ കൗണ്‍സില്‍ അംഗങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും, ആരോഗ്യ മന്ത്രാലയത്തിനും ഡിഎംഒ, ഡിപിഎം തലത്തിലും നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സ്ഥലം കണ്ടെത്തുന്നതിന് നഗരസഭയ്ക്ക് നിര്‍ദേശം നല്കി. എന്‍എച്ച്എമ്മിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ നിന്നും കെട്ടിടങ്ങളുടെ അപേഷ പരിഗണിച്ചു. എന്നാല്‍ നഗരസഭയിലെ ഇടതു-വലതു മുന്നണികള്‍ പദ്ധതിയെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി നഗരസഭ യോഗം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങി. പദ്ധതിക്കായി ലഭിച്ച 82 ലക്ഷം രൂപ നഷ്ടപ്പെടുത്തുന്ന ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു.
ടൗണ്‍ പ്രസിഡന്റ് പ്രിയ ഗിരീഷ് അധ്യക്ഷയായി. ടൗണ്‍ ജനറല്‍ സെക്രട്ടറി സുധീ ശിവന്, ജില്ല സെക്രട്ടറി വിനൂബ് വിശ്വം, കൗണ്‍സിലര്‍മാരായ എം.കെ. മഹേഷ്, ലേഖ അശോകന്, കെ.ബി ഗിരിജകുമാറി, ഒ. മോഹന കുമാരി, മണ്ഡലം വൈസ് പ്രസിസന്റുമാരായ വി. ശിവദാസ്, ഉണ്ണികൃഷ്ണന് നായര്‍, ടൗണ്‍ വൈസ് പ്രസിഡന്റുമാരായ ശിവരാമകൃഷ്ണന്, സുരേഷ്, സൈക്രട്ടറിമാരായ വിനീഷ്, സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: