വെയ്‌സ്‌ബെയ്ഡന്‍(ജര്‍മനി): വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഒരുക്കത്തിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജര്‍മനിയില്‍. ഇന്ന് മുതല്‍ മൂന്ന് മത്സരങ്ങളാണ് പര്യടനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. ആതിഥേയരായ ജര്‍മനിക്കെതിരെ രണ്ട് മത്സരങ്ങളുണ്ടാകും. ഇന്നത്തെ ആദ്യ കളിയില്‍ ചൈനയാണ് എതിരാളികള്‍.
മത്സരത്തെ അഭിമുഖീകരിക്കാനും ഏഷ്യാഡിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും വേണ്ടത് ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് ജര്‍മന്‍ ടൂര്‍ സംഘടിപ്പിച്ചത്. 18, 19 തീയതികളിലാണ് ആതിഥേയരായ ജര്‍മ്മനിക്കെതിരായ മത്സരങ്ങള്‍.
സപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. ഗെയിംസിന് പൂര്‍ണ സജ്ജരാകാന്‍ ബെംഗളൂരുവിലെ സായി സെന്ററിലെ ക്യാമ്പില്‍ പരിശീലനത്തിനായിരുന്നു വനിതാ ടീമംഗങ്ങള്‍. വലിയ ഇവന്റില്‍ മാറ്റുരക്കുന്നതിന് മുമ്പ് ഏതൊക്കെ മേഖലയില്‍ പാളിച്ചകളുണ്ടെന്ന് കണ്ടെത്തി പരിഹരിക്കാനാണ് ജര്‍മന്‍ പര്യടനത്തിന് തീരുമാനിച്ചത്. മത്സരങ്ങളും അതനുസരിച്ച് തന്നെ ക്രമീകരിച്ചിരിക്കുകയാണ്.
ഏഷ്യന്‍ ഗെയിംസില്‍ കളിക്കേണ്ടിവരുന്നതുകൊണ്ടാണ് ഒരു കളിയില്‍ ചൈനയെ നേരിടാന്‍ തീരുമാനിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് സവിത പൂനിയ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: