Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്താണ് ജീവന്‍; എഴുത്തില്ലെങ്കില്‍ നമ്മളില്ല

കൊട്ടാരം റോഡ് സിതാരയില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ആശംസകളുമായെത്തിയവരോട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ സംസാരിച്ചുകൊണ്ടിരുന്നു. കര്‍ക്കടകത്തിലെ ഉത്തൃട്ടാതിയാണ് എം.ടി. വാസുദേവന്‍ നായരുടെ ജന്മനക്ഷത്രം. എന്നാല്‍ ഇംഗ്ലീഷ് മാസമനുസരിച്ച് ഇന്നലെയായിരുന്നു പിറന്നാള്‍.

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Jul 16, 2023, 12:48 am IST
in Kerala
പിറന്നാളിലും പുസ്തകത്താളില്‍... ഇന്നലെ നവതി ആശംസകള്‍ നേരാന്‍ കോഴിക്കോട്ടെ വീട്ടിലേക്ക് ആരാധകരും ആസ്വാദകരും എത്തുന്നതിനിടയിലും മാധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം.പി. ശങ്കുണ്ണി നായര്‍-എഴുത്തും ജീവിതവും എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍.

പിറന്നാളിലും പുസ്തകത്താളില്‍... ഇന്നലെ നവതി ആശംസകള്‍ നേരാന്‍ കോഴിക്കോട്ടെ വീട്ടിലേക്ക് ആരാധകരും ആസ്വാദകരും എത്തുന്നതിനിടയിലും മാധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം.പി. ശങ്കുണ്ണി നായര്‍-എഴുത്തും ജീവിതവും എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍.

കോഴിക്കോട്: ‘എഴുത്താണ് ജീവന്‍, പണ്ടത്തെപ്പോലെ എഴുതാന്‍ ഇപ്പോള്‍ കഴിയുന്നില്ല. എങ്കിലും എഴുത്തിന്റെ ലോകം സജീവം തന്നെയാണ്. എഴുത്തിന്റെ ചുറ്റുപാടില്‍ നിന്ന് മനസ്സും ചിന്തയും ഒരിക്കലും വേര്‍പിരിയുന്നില്ല. എഴുത്തില്ലാതെ നമ്മളില്ല. എഴുത്താണ് ഏറ്റവും പ്രധാനം.’ ഈ പിറന്നാള്‍ ദിനത്തില്‍ ജന്മഭൂമി വായനക്കാരോട് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ എംടിയുടെ മറുപടി ഇങ്ങനെ…

കൊട്ടാരം റോഡ് സിതാരയില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ആശംസകളുമായെത്തിയവരോട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ സംസാരിച്ചുകൊണ്ടിരുന്നു.  കര്‍ക്കടകത്തിലെ ഉത്തൃട്ടാതിയാണ് എം.ടി. വാസുദേവന്‍ നായരുടെ ജന്മനക്ഷത്രം. എന്നാല്‍ ഇംഗ്ലീഷ് മാസമനുസരിച്ച് ഇന്നലെയായിരുന്നു പിറന്നാള്‍.  

പിറന്നാള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്ന് എംടി പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ സൗന്ദര്യം അനുഭവിക്കാനാവുക ബാല്യകാലത്താണ്. എന്നാല്‍ കുട്ടിക്കാലത്ത് ജന്മദിനം ആഘോഷിച്ചിട്ടേയില്ല. ആഘോഷങ്ങള്‍ക്ക് പറ്റിയ പരിതസ്ഥിതിയായിരുന്നില്ല അന്ന്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് അന്നത്തെ ജീവിതം. കര്‍ക്കടകം പഞ്ഞമാസമാണല്ലോ. ദാരിദ്ര്യത്തിന്റെ തീവ്രമായ സാന്നിധ്യം ഒരിക്കലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. രണ്ടുനേരം അരിയാഹാരം കിട്ടുന്നത് തന്നെ വലിയ കാര്യം. ചിലപ്പോള്‍ അത് ഒരിക്കലായി ചുരുങ്ങും. അരി കിട്ടാനുണ്ടാവില്ല. പാടത്ത് നെല്ല് വിളഞ്ഞിട്ടുമുണ്ടാവില്ല. അപ്പോള്‍ പിറന്നാള്‍ ആഘോഷത്തെപ്പറ്റി ചിന്തിക്കാനേ പറ്റില്ല. എന്റെ മാത്രമല്ല, വീട്ടില്‍ ഏട്ടന്മാരുടെ പിറന്നാളും ആഘോഷിക്കാറില്ല. അത്തരത്തിലുള്ള ഓര്‍മയേയില്ല. പിറന്നാള്‍ ഓര്‍ത്തന്നുതന്നെ വരില്ല. ഇപ്പോള്‍ എല്ലാവരും മുന്‍കൈയെടുക്കുന്നു. ഞാനും അതില്‍ പങ്ക് ചേരുന്നു. എംടി പറഞ്ഞു. എഴുത്തിന്റെ വഴിയില്‍ എന്തെങ്കിലും ചെയ്യാനായതാണ് സൗഭാഗ്യം. ഒരു നോവല്‍ എഴുതുന്നുണ്ട്. താമസിയാതെ പൂര്‍ത്തിയാക്കണം എന്നാണ് വിചാരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

നാടിന്റെ നാനാഭാഗത്തുനിന്ന് അതിഥികള്‍, ആരാധകര്‍ വന്നുകൊണ്ടിരിക്കുന്നു. അവരോട് ചുരുങ്ങിയ വാക്കുകളില്‍ കുശലം പറഞ്ഞ് എംടി ഇരിക്കുന്നു. ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും പേരക്കുട്ടി മാധവും എംടിയുടെ നവതിദിനത്തെ ആസ്വാദ്യമാക്കി വീട്ടിലുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയും ഫോണില്‍ ആശംസകളറിയിച്ചു. സീതാറാം യെച്ചൂരി, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി ആശംസകളറിയിച്ചു.

Tags: keralaഎം. ടി. വാസുദേവന്‍ നായര്‍kozhikodeBirthdayNovelist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.