ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മെഡല്‍ വേട്ടയില്‍ ചൈനയുടെ ഒപ്പത്തിനൊപ്പം നല്‍ക്കുകയാണ് ഇന്ത്യ. ചൈന രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ആറ് സ്വര്‍ണം വീതം നേടിയാണ് ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. മൊത്തം മെഡല്‍ നേട്ടത്തില്‍ ഇന്ത്യയ്‌ക്ക് 14 എണ്ണമുള്ളപ്പോള്‍ ചൈന നേടിയിട്ടുള്ളത് 17 എണ്ണമാണ്.
ലോങ് ജംപില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെള്ളിനേട്ടമായെങ്കിലും മലയാളിതാരം മുരളി ശ്രീശങ്കര്‍ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയതാണ് നാലാം ദിനത്തിലെ പ്രധാന സംഭവം. കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായ ശ്രീശങ്കര്‍ മറ്റ് ഇന്ത്യന്‍ താരങ്ങളെയെല്ലാം മറികടന്ന് ഫീല്‍ഡ് ഇനത്തില്‍ ആദ്യമായി യോഗ്യത നേടിയ താരമായി. സ്വന്തം പേരിലുള്ള 8.36 മീറ്റര്‍ എന്ന ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായാണ് താരം ഇന്നലെ വെള്ളി നേടിയത്. 8.37 മീറ്റര്‍ ദുരമാണ് ചാടിക്കടന്നത്.
രാജേഷ്, രമേഷ്, ഐശ്വര്യ, കൈലാഷ് മിശ്ര, അമോജ് ജേക്കബ്, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് 4ഗുണം400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്കായി ബാങ്കോക്കില്‍ സ്വര്‍ണം നേടിയത്. ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടില്‍ വന്നുചേര്‍ന്ന ഒരേയൊരു സ്വര്‍ണം ഇതുമാത്രമാണ്. റിലേ ടീമില്‍ പങ്കെടുത്ത ഐശ്വര്യ കൈലാഷ് മിശ്ര ഇന്നലെ വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി. ഹൈജംപില്‍ അനില്‍ സര്‍വേശ് കുശരേ ഇന്ത്യയ്‌ക്കായി വെള്ളി സ്വന്തമാക്കി. 2.26 മീറ്റര്‍ ഉയരം മറികടന്നാണ് താരത്തിന്റെ വെള്ളിനേട്ടം. ഇന്നലത്തെ മറ്റൊരു വെള്ളിമെഡല്‍ നേട്ടം സ്വപ്‌ന ബര്‍മന്‍ നേടി. ഹെപ്റ്റാത്ത്‌ലോണില്‍ 5,840 പോയിന്റ് നേടിയാണ് സ്വപ്‌നയുടെ മെഡല്‍ വേട്ട. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യയുടെ ഇന്നലത്തെ രണ്ടാമത്തെ വെങ്കലമെഡല്‍. തമിളരശന്‍ സന്തോഷ് കുമാറിന്റെ വകയായിരുന്നു നേട്ടം. 49.09 സെക്കന്‍ഡിലാണ് സന്തോഷ് കുമാര്‍ ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: