തൃശൂര്‍: തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ജന്മഭൂമി ‘അമൃതം മലയാളം’ ആരംഭിച്ചു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ്, വിദ്യാലയത്തിന് ജന്മഭൂമി പത്രം സ്പോണ്സര് ചെയ്തു. വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മിയും അഭിനവും പത്രം ഏറ്റുവാങ്ങി.
ജന്മഭൂമി പ്രാദേശിക ലേഖകന്‍ കെ. സുനില്‍കുമാര്‍, ഹരിശ്രീയുടെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം. വി. വിനോദ് എന്നിവര്‍ സന്നിഹിതനായിരുന്നു. വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി കെ. ജീന ജനന് സ്വാഗതവും പ്രധാനാധ്യാപിക ബിന്ദു സോമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: