ചങ്ങനാശേരി: നഗരസഭ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജിനെതിരെ അവിശ്വാസ പ്രമേയത്തിന് എല്‍ഡിഎഫ് നോട്ടീസ് നല്കി. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 17 കൗണ്‍സിലംഗങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജിന്റെ പേരില്‍ കൗണ്‍സില്‍ യോഗം അവിശ്വാസം രേഖപ്പെടുത്തുന്നു എന്നുള്ള പ്രമേയം കൃഷ്ണകുമാരി രാജശേഖരന് അവതാരകയും മാത്യൂസ് ജോര്‍ജ് അനുവാദകനുമായുള്ളതാണ്. 17 കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം കോട്ടയം കളക്ട്രേറ്റിലുള്ള തദ്ദേശസ്വയംഭരണ വകുപ്പിലുള്ള ജോയിന്റ് ഡയറക്ടര്‍ ബിനു ജോണിന് സമര്‍പ്പിച്ചു.എല്‍ഡിഎഫ് മുന്നണിയിലുള്ള 16 കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ സ്വതന്ത്ര അംഗമായ ബീനാ ജോബി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ച് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടു. 37 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 4 സ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് മൂന്ന് അംഗങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: