ന്യൂദല്‍ഹി:യുഎഇയും ഇന്ത്യയും അന്യോന്യ വ്യാപാരാവശ്യത്തിന് ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാന്‍ അനവദിക്കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടയിലാണ് റിസര്‍വ്വ് ബാങ്കും യുഎഇയുടെ സെന്‍ട്രല്‍ ബാങ്കും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കാനുള്ള മോദിയുടെ ശ്രമം ഇതോടെ ഒരു പടി കൂടി മുന്നേറി.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് രൂപയും ദിര്‍ഹവും യഥേഷ്ടം ഉപയോഗിക്കാം. മാത്രമല്ല, സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പേമെന്‍റ് സംവിധാനവും മെസ്സേജിംഗ് സംവിധാനവും തമ്മില്‍ ബന്ധപ്പെടുത്തി. ഈ രണ്ട് ധാരണപത്രങ്ങളാണ് പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനും കൈമാറിയത്.
ഇതോടെ യുഎഇയ്‌ക്കും ഇന്ത്യയ്‌ക്കും ഇടയില്‍ ചരക്ക്-സേവന കൈമാറ്റം കുറെക്കൂടി സുഗമമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തിപ്പെടും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും സുഗമമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കും യുഎഇയുടെ സെന്‍ട്രല്‍ ബാങ്കും തമ്മില്‍ രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പേമെന്‍റ്, മെസ്സേജിംഗ് സംവിധാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സഹകരണത്തിനും ധാരണാപത്രമായി. – റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യ-യുഎഇ സഹകരണത്തിന്റെ സുപ്രധാന നാഴികക്കല്ലാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിന് ആക്കംകൂട്ടാനും അന്താരാഷ്‌ട്ര സാമ്പത്തിക ഇടപെടലുകള്‍ ലളിതമാക്കാനും സഹായിക്കുമെന്ന് മോദി പറഞ്ഞു.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: