സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കേരളം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്‌ച്ച തിരുവനന്തപുരം സന്ദര്‍ശിക്കും. നടപ്പു വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ചവരെ ആദരിക്കുന്നതിനായി സങ്കല്‍പ് ഐഎഎസ് കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സാദരം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്യരുമായി 9 വര്‍ഷങ്ങളിലെ മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിക്കും. മോദി സര്‍ക്കാരിനു കീഴില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ പൗരന്മാരില്‍ രാജ്യത്തോടുള്ള കടമയും ദേശസ്‌നേഹവും എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറയും. കാര്യക്ഷമമായ ഭരണവും രാജ്യത്തിന്റെ ക്ഷേമത്തിനായി നികുതിപ്പണത്തിന്റെ ഫലപ്രദമായ വിനിയോഗവും ഉറപ്പാക്കിക്കൊണ്ട് ഈ വര്‍ഷങ്ങളില്‍ ഭരണ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുകാട്ടും.
2020ല്‍ ആരംഭിച്ച ദേശീയ സിവില്‍ സര്‍വീസസ് കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതിയായ മിഷന്‍ കര്‍മ്മയോഗിയുടെ പ്രാധാന്യവും മന്ത്രി എടുത്തുകാട്ടും. ഇന്ത്യന്‍ ബ്യൂറോക്രസിയെ നവീകരിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും മതിയായ വൈദഗ്ധ്യമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരിവര്‍ത്തന ശ്രമമായാണ് സങ്കല്‍പ്പ് പ്രവര്‍ത്തിക്കുന്നത്
















