ഡോമിനിക്ക: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ആതിഥേയര്‍ നേടിയ 150 റണ്‍സിനെതിരെ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യന്‍ ടോട്ടല്‍ 400 റണ്‍സ് കടന്നു.
ഓപ്പണര്‍ യശസ്വി ജയ്സ്വാളും(171) നായകന് രോഹിത് ശര്‍മ്മയും(101) സെഞ്ച്വറി പ്രകടനത്തോടെ മികച്ചു നിന്ന മത്സരത്തില്‍ വിരാട് കോഹ്ലിയും ഫോമിലേക്കുയര്‍ന്നു. ഏറെ കാലത്തിന് ശേഷമാണ് കോഹ്ലി ഫോമില്‍ തിരിച്ചെത്തിയത്. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 70 റണ്‍സ് പിന്നിട്ട താരം പുറത്താകാതെ നില്‍ക്കുന്നുണ്ട്. നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്കുവേണ്ടി കോഹിലിക്കൊപ്പമുള്ളത് രവീന്ദ്ര ജഡേജയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: