പാലക്കാട്: കാറിലെത്തിയ മൂന്ന് തൃശൂര്‍ സ്വദേശികള്‍ 3.9 ഗ്രാം മെത്താഫെറ്റമിനുമായി പിടിയില്‍. പാറളം, വെങ്ങനശ്ശേരി ഒല്ലേക്കാട്ടില്‍ വീട്ടില്‍ സുബിന് (23), ചേര്‍പ്പ് പൂത്തറയ്ക്കല്‍, മൂത്താരന്‍ ഹൗസില്‍ അഭിജിത്ത് (24), പാലിശ്ശേരി പാലയ്ക്കല്‍, പാറയ്ക്കല്‍ വീട്ടില്‍ ഷെമില്‍ (30) എന്നിവരാണ് പിടിയിലായത്.
മലമ്പുഴ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം.
മാന്തുരുത്തിയില് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികള്‍ കോയമ്പത്തൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എഎസ്പി ഷാഹുല്‍ ഹമീദ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ആര്. മനോജ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എം. അജാസുദ്ദീന്, സിസിപിഒമാരായ എം.എ. ബിജു, കെ.ബി. രമേഷ്, കെ.എ. ഫിറോസ്, ഷാജിത എന്നിവരുടെ നേതൃത്വത്തിലുള്ള മലമ്പുഴ പോലീസും സബ്ബ് ഇന്‍സ്പെക്ടര്‍ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: