ന്യൂദല്‍ഹി: അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 2003 ആഗസ്ത് 15നാണ് ഐസ്ആര്‍ഒയുടെ ആദ്യ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചത്. പിന്നെ വീണ്ടും അഞ്ചു വര്‍ഷം. 2008 ഒക്ടോബര്‍ 22നാണ് ആദ്യ ചന്ദ്രയാന്‍ വിക്ഷേപിച്ചത്.
സതീഷ് ധവാന് സ്പേസ് സെന്റില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഉപഗ്രഹം നവംബര്‍ 8ന് ചന്ദ്രന്റെ പഥത്തില്‍ കയറി. നവംബര്‍ 14ന് ഉപഗ്രഹത്തില്‍ നിന്ന് പര്യവേഷണ വാഹനം പുറത്തിറക്കിയെങ്കിലും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തകര്‍ന്നു വീണു. പക്ഷെ അതിനു മുന്‍പ് ചേ്രന്ദാപരിതലത്തില് ജലത്തിന്റെ തന്മാത്രാ രൂപത്തിലുള്ള സാന്നിധ്യം കണ്ടെത്തി. 2009 ആഗസ്ത് 28ന് ഒന്നാം ചാന്ദ്രദൗത്യം അവസാനിച്ചു.
2019 ജൂലൈ 22നാണ് രണ്ടാം ചാന്ദ്ര ദൗത്യം വിക്ഷേപിച്ചത്. ആഗസ്ത് 20ന് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. 2019 സപ്തംബര്‍ രണ്ടിന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനിലേക്ക് യാത്രതുടങ്ങി. ചന്ദ്രന്റെ മുകളില്‍ 100 കിമി ഉയരത്തില്‍ വച്ചാണ് ചരിത്ര ദൗത്യത്തിന്റെ അവസാന ഘട്ടം തുടങ്ങിയത്.
ചന്ദ്രനില്‍ നിന്ന് വെറും 2.1 കി.മി ഉയരത്തില്‍ എത്തിനില്‍ക്കെ ലാന്‍ഡറുമായുള്ള എല്ലാ ബന്ധങ്ങളും മുറിഞ്ഞറ്റു. സോഫ്റ്റ് ലാന്‍ഡിങ്ങില്‍ വേഗത ലക്ഷ്യമിട്ടത്ര കുറയാത്തതും ലാന്‍ഡറിന്റെ കാലുകളുടെ ബലക്കുറവും കാരണം അത് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: