ആലപ്പുഴ: ആലപ്പുഴയിലെ തുമ്പോളിയില്‍ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്ക് പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കലക്ടറുടെ നിര്‍ദ്ദേശം.
എസ്ബിഐയുടെ സ്വന്തം ചെലവില്‍ വേണം പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ വ്യക്തമാക്കി. പത്ത് വര്‍ഷം ആധാരങ്ങള്‍ക്കായി ബാങ്ക് കയറിയിറങ്ങി ഒരു ഫലവും ഇല്ലാതെ വന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ ബാങ്ക് ഉപരോധമാണ് വിജയം കണ്ടത്.
ആധാരങ്ങള്‍ നഷ്ടപ്പെട്ടത് മൂലം ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് വരെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് ജില്ലാ കളക്ടറുടെ തീരുമാനം. പ്രതിസന്ധി പരിഹരത്തിനായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എസ് ബി ഐ തന്നെ സ്വന്തം ചെലവില്‍ പുതിയ ആധാരങ്ങള്‍ തയ്യാറാക്കണമെന്ന തീരുമാനം എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: