മുഹമ്മ: വധശ്രമത്തിന് മുഹമ്മ പോലീസ് സ്റ്റേഷന് പിരിധിയില്‍ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മുഹമ്മ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെങ്ങളക്കാട്ട് വെളി വീട്ടില്‍ സംഗീത് സാബു (23)വിനെയാണ് പിടികൂടിയത്. 12ന് വൈകിട്ട് വൈകുന്നേരം 4.45ന് സൂക്കൂട്ടറില് വീട്ടിലേക്കു പോകുകയാരുന്ന മുഹമ്മ പഞ്ചായത്ത് 8- വാര്‍ഡില്‍ ചെങ്ങളംകാട്ട് വെളി വീട്ടില്‍ ആഷിക്കിനെ തടഞ്ഞു നിര്‍ത്തി പിച്ചാത്തികൊണ്ട് തലയുടെ ഇടതുവശത്തും ഇടത് ഷോള്ഡറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനീഷ് കെ. ദാസ്,എസ്ഐ നാരായണനുണ്ണി, എസ്സി പി.ഒ ബിനു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മുഹമ്മ പോലീസ് സ്റ്റേഷനില്‍ പോക്സോ കേസ് ഉള്‍പ്പെടെയുള്ള കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതിയായ സംഗീത് സാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: