കൊടുങ്ങല്ലൂര്‍: മേത്തല കണ്ടംകുളത്തു നിന്നും 5 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി കണ്ടംകുളം തയ്യില്‍ ഉണ്ണി (43) യെന്നയാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ഷാംനാഥും സംഘവും പിടികൂടി.
ഇയാളുടെ വീട്ടില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ മേഖലയില്‍ കള്ള് ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതിനാലാണ് വീട്ടില്‍ ചാരായം വാറ്റ് ആരംഭിച്ചതെന്ന് എക്സൈസ് സംഘത്തോട് പ്രതി പറഞ്ഞു. സമീപ മേഖലയില്‍ വാറ്റ് നിലനില്ക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തിയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
എക്സൈസ് സംഘത്തില്‍ എം.ആര്. നെല്‍സണ്‍, പി.ആര്. സുനില്‍കുമാര്‍, മന്മഥന് കെ.എം, ശിവന് സി.വി., അബ്ദുല്‍ നിയാസ് ടി.കെ., അഫ്സല് എസ്., രിഹാസ് എ.എസ്., ചിഞ്ചു പോള്‍, സുമി ഇ.ജി., വിത്സന് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: