പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്കാരം സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഗ്രാന്‍ഡ് ക്രോസ് ഓഫ് ലീജന്‍ ഓഫ് ഓണര്‍ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി.പ്രധാനമന്ത്രിക്കായി സ്വകാര വിരുന്നൊരുക്കിയ എല്‍സി പാലസില്‍ വച്ചായിരുന്നു പുരസ്കാരം നല്‍കിയത്. ഇന്ത്യന്‍ ജനതയുടെ പേരില്‍ മോദി ഫ്രഞ്ച് പ്രസിഡന്റിനു നന്ദി രേഖപ്പെടുത്തി. ഇന്ത്യ – ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം അടയാളപ്പെടുത്തുന്ന വര്‍ഷമാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തന്ത്രപരവും സാംസ്കാരികവും ശാസ്ത്രപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സഹകരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി രൂപപ്പെടുത്താന്‍ അവസരമൊരുക്കും.
അതേസമയം, ഫ്രാന്‍സിലെ വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇന്ത്യന്‍ രൂപയിലും പണമിടപാട് നടത്താനുള്ള പദ്ധതിക്കും അംഗീകരാമായി. കഴിഞ്ഞ ദിവസമായിരുന്നു ഭാരതം ഉറ്റുനോക്കിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ ധാരണയായതോടെ യൂണിഫൈഡ് പേയ്മെന്റസ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളെ ഫ്രാന്‍സ് സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഫ്രാന്‍സുമായി കൈകോര്‍ത്ത് ഇത്തരമൊരു സാമൂഹിക പരിവര്‍ത്തനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. കരാറില്‍ ഒപ്പിട്ടതിനു ശേഷം താന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയാലും ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടത് നിങ്ങളുടെ ചുമതലയാണെന്നും ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഈഫല്‍ ടവറില്‍ നിന്നും യുപിഐ വഴി പണമിടപാടുകള്‍ നടത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: