മുംബൈ: അജ്ഞാതന്‍ മുംബൈ ട്രാഫിക് പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് 26/11 ആക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഇന്നലെ മുംബൈ പോലീസ് കണ്ട്രോള് റൂമിന് ഒരു ഭീഷണി കോള്‍ ലഭിച്ചു. പബ്ജി കളിച്ച് കുട്ടികളുമായി നാടുകടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍കാരിയായ സീമ ഹൈദര്‍ പാകിസ്ഥാനിലേക്ക് മടങ്ങിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണത്തിന് തയ്യാറെടുക്കാന്‍ ഫോണില്‍ വിളിച്ചയാള്‍ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന് മുംബൈ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മുംബൈ പോലീസും ക്രൈംബ്രാഞ്ചും വിഷയം അന്വേഷിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുന്നു.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്. യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ സച്ചിന് എന്ന പാകിസ്ഥാന് കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്ഥാന്‍കാരി സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25 ആണ്. പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിച്ചതിന് സീമയെ നോയിഡ പോലീസ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുകയും കുടുംബപ്പേര് ഒഴിവാക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ ഭാര്യയെ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭര്‍ത്താവായ പാകിസ്ഥാന് സ്വദേശി ഗുലാം ഹൈദര്‍ പരാതിയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് മുഖത്ത് മുളകുപൊടി എറിഞ്ഞ ഗുലാം ഹൈദറെ ഇഷ്ടമല്ലെന്നും ഒരിയ്ക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: