ദമാസ്‌കസ് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സിറിയ സന്ദര്‍ശനത്തിനിടെ തലസ്ഥാനമായ ദമാസ്‌കസില്‍ പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ബാവയുമായി കൂടിക്കാഴ്ച നടത്താനായത് അനുഗ്രഹമായി കാണുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് പാത്രിയര്‍ക്കീസ് ബാവ പ്രത്യാശ പ്രകടിപ്പിച്ചതായി മുരളീധരന്‍ പറഞ്ഞു. ആഭ്യന്തര സംഘര്‍ഷ കാലത്ത് ഇന്ത്യ നല്‍കിയ പിന്തുണകളെ അദ്ദേഹം സ്മരിച്ചു. കേരളത്തോടുള്ള ഇഷ്ടവും അദ്ദേഹം പങ്കുവെച്ചതായി മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സഹായത്തോടെ ഇന്ത്യയില്‍ പഠനത്തിന് അവസരം ലഭിച്ച സിറിയന്‍ വിദ്യാര്‍ഥികളുമായി നേരത്തേ മുരളീധരന്‍ സംവദിച്ചു. സിറിയയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസം ബഷീര്‍ ഇബ്രാഹിമും ചടങ്ങില്‍ പങ്കെടുത്തു. സിറിയന്‍ യുവജനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി അറിയിച്ചു.വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: