പാലക്കാട്: ജില്ലയിലെ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളിലും പൊതുജനങ്ങള്‍ക്കും ബോധവല്കരണ പ്രവര്‍ത്തനങ്ങളുമായി ദേശീയ ഹരിതസേന. ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2023 വര്‍ഷം ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്ക് നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇത്. യുവ തലമുറയെ മെച്ചപ്പെട്ട ആരോഗ്യ ശീലം വളര്‍ത്തുന്നതിനും പക്ഷികളുള്‍പ്പെടെ നിരവധി ജീവ ജാലങ്ങളുടെ നിലനില്‍പ്പിനും ഉതകുന്നതാണ് പദ്ധതി.
ദേശീയ ഹരിത സേനയെക്കൂടാതെ നാഷണല്‍ സര്‍വീസ് സ്കീം, ഭൂമിത്ര സേന, കാര്‍ഷിക ക്ലബുകള്‍ കര്‍ഷക ഗ്രൂപ്പുകള്‍, ജൈവ കര്‍ഷക കൂട്ടായ്മകള്‍ കൃഷി ഭവനുകള്‍ എന്നിവരുമായും സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് സ്കൂള്‍, കോളേജ് തലങ്ങളില്‍ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍, വിവിധ മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, മേളകള്‍, പാചകക്കളരികള്, കൃഷി പ്രോത്സാഹനങ്ങള്‍ എന്നിവ നടത്തുന്നതിന് മില്ലറ്റ് മിഷന് കേരളയുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി പാലക്കാട് ജില്ലാ മില്ലറ്റ് മിഷന്റെ സഹായവും ഉണ്ടായിരിക്കും.
സ്കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പരമ്പരാഗത വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ദേശീയ ഹരിത സേനാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എസ്. ഗുരുവായൂരപ്പന്. 9447700321 (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍),
അജേഷ്, പാലക്കാട്: 94469 61852, യൂസഫ്, മണ്ണാര്‍ക്കാട്: 99474 86287, സുസ്മിത് കൃഷ്ണന് ഒറ്റപ്പാലം: 97464 72004.
പ്രതികരിക്കാൻ ഇവിടെ എഴുതുക: