കല്‍പ്പറ്റ: കോമണ്‍ വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി വയനാട് സ്വദേശിനി അഞ്ജന ശ്രീജിത്ത് മത്സരിക്കും. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഇന്നലെ മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു. 15നാണ് അഞ്ജനയുടെ മത്സരം. പിന്നീട് നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അഞ്ജനയ്‌ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.
ജൂനിയര്‍ 76 കിലോ വിഭാഗത്തിലാണ് നോയിഡയിലെ ഏക മലയാളി സാന്നിധ്യമായ അഞ്ജന മത്സരിക്കുന്നത്. ഈ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍ ചാമ്പ്യനും ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യനുമായ അഞ്ജന തൃശ്ശൂര്‍ സെയ്ന്റ്‌മേരിസ് കോളേജില്‍ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇന്ത്യന്‍ ടീം കോച്ചായിരുന്ന ചിത്ര ചന്ദ്രമോഹന്റെ കീഴില്‍ ഏഴുവര്‍ഷമായി പരിശീലനം നടത്തുന്നു.
തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്രെയിനിങ് സെന്ററിലാണ് പരിശീലനം. കല്‍പ്പറ്റ തെക്കുംതറതയ്യില്‍ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്. സഹോദരന്‍ അനുഗ്രഹജിത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. നാഗര്‍കോവില്‍ നടന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം, സീനിയര്‍ ഓപ്പണ്‍ വിഭാഗത്തില്‍ വെങ്കലം, ഇന്റര്‍ സ്റ്റേറ്റ് വിഭാഗത്തില്‍ വെള്ളി മെഡലുകളും അഞ്ജന നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: