ന്യൂദല്‍ഹി:ചന്ദ്രനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രാര്‍ത്ഥനയും തെല്ല് ആകാംക്ഷയും. അതിസങ്കീര്‍ണ്ണമായ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് 14 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പര്യവേക്ഷണ പേടകത്തെയും പേറി വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയരുക. വെള്ളിയാഴ്ച നടക്കുന്ന ദൗത്യത്തിന്റെ റിഹേഴ്സന്‍ ചൊവ്വാഴ്ച നടന്നു. ഓണ്‍ലൈനായി ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനലിലും ദുര്‍ദര്‍ശന്‍ ടിവിയിലും തത്സമയം വിക്ഷേപണം കാണാം.
ഇന്ത്യയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ചാന്ദ്രദൗത്യങ്ങള്‍
2008ലും 2019ലും രണ്ട് ചാന്ദ്രദൗത്യങ്ങള്‍ക്ക് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ് ആര്‍ഒ നേതൃത്വം നല്‍കിയിരുന്നു. ഒന്നാം ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയമായിരുന്നു. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ ചന്ദ്രയാന്‍ ഒന്നിന് കഴിഞ്ഞു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ഓര്‍ബിറ്ററുമായുള്ള ബന്ധം വേര്‍പ്പെട്ടെങ്കിലും ചന്ദ്രയാന്‍ ഒന്ന് വന്‍വിജയമായിരുന്നു. ഇതോടെ ചന്ദ്രന്റെ ഉപരിതലങ്ങളിലെ രഹസ്യങ്ങള്‍ തേടാന്‍ ശേഷിയുള്ള ബഹിരാകാശ ശക്തിയായി ഇന്ത്യയും മാറി. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം വിജയിക്കാന്‍ കഴിഞ്ഞ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയും ചരിത്രം കുറിച്ചു.
ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ് ലാന്‍റിങ്ങിനെ പിഴവായിരുന്നു. 2019 ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ് എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിങ് നടത്താനാകാതെ പരാജയപ്പെട്ടു. സോഫ്റ്റ് ലാന്‍റിങ് പരാജയമായിരുന്നെങ്കിലും ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാന‍് രണ്ട് ഓര്ബിറ്റര്‍ ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങളുടെ പേരില്‍ ഐഎസ് ആര്‍ഒയ്‌ക്ക് ലോകമെമ്പാടുമുള്ള ശാസ്ത്രലോകത്തിന്റെ പ്രശംസ ലഭിച്ചിരുന്നു.
ചങ്കിടിപ്പേറ്റുന്നത് സോഫ്റ്റ് ലാന്‍റിങ് വിജയിക്കുമോ എന്ന ചിന്ത
ഇക്കുറി ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേക്ഷണപേടകം ഇറങ്ങുമ്പോള്‍ അവിടുത്തെ ഉപരിതലം കൃത്യമായി കണക്കാക്കാന്‍ രണ്ട് ഹസാര്‍ഡ് ഡിറ്റക്ഷന്‍ ക്യാമറയും അവോയിഡന്‍ന്‍ ക്യാമറയുമുണ്ട്. ഇവ ചന്ദ്രോപരിതലത്തെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കും. കല്ലും മണ്ണു കുഴഞ്ഞുകിടക്കുന്ന ലിഗോലിത്ത് എന്ന ഉപരിതലമാണെങ്കില്‍ കുഴപ്പമില്ല.
എന്തായാലും സോഫ്റ്റ് ലാന്‍റിങ്ങിനായി ലാന്‍ഡര്‍ പ്രൊപ്പല്‍ഷല്‍ മൊഡ്യൂളിനിന്നും വേര്‍പ്പെടുന്നതുമുതല്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുന്നതുവരെ ഇക്കുറിയും ആശങ്കയുടെ നിമിഷങ്ങള്‍ തന്നെയായിരിക്കും. ചന്ദ്രയാന്‍ 3 എന്ന പര്യവേക്ഷണ പേടകം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങാന്‍ ഒട്ടേറെകടമ്പകള്‍ ഉണ്ട്. ഉപഗ്രഹ വിക്ഷേപണ സംവിധാനം കുറ്റമറ്റ് പ്രവര്‍ത്തിച്ചാല്‍ മാത്രം പോര. മൃദുവായി ചന്ദ്രോപരിതലത്തില്‍ പറന്നിറങ്ങാന്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാനാവണമെന്നതാണ് വെല്ലുവിളി. ഇതിന് കഴിയുമെന്ന പ്രത്യാശയിലാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: