പത്തനംതിട്ട: ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് ജീവനക്കാര്‍ ധിക്കാരപരമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
പരാതികള്‍ പെരുകിയതോടെ ദേവസ്വങ്ങളില്‍ എത്തുന്ന ഭക്തജനങ്ങളോട് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് വീണ്ടുംതിരുവിതാംകൂര്ദേവസ്വംബോര്ഡ് സര്‍ക്കുലറിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍വരുന്ന ആഫീസ്, ദേവസ്വം എന്നിവിടങ്ങളില്‍ എത്തുന്ന ജീവനക്കാരോടും ഭക്തജനങ്ങളോടും മാന്യമായും സൂക്ഷമതയോടും കൂടി പെരുമാറണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി സൂചന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും തുടര്‍ന്നും പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ധിക്കാരപൂര്‍ണ്ണമായ പെരുമാറ്റ പ്രവണത ഒരുകാരണവശാലും അംഗീകരിക്കത്തക്കതല്ല എന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ദേവസ്വങ്ങള്‍,ആഫീസ് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, ഭക്തജനങ്ങള്‍, അതിഥികള്‍ എന്നിവരോട് വളരെ മാന്യമായും സൗഹാര്‍ദ്ദപരവും, സ്നേഹപൂര്വ്വമായും പെരുമാറണം എന്ന് സര്‍ക്കുലര്‍ നിഷ്ക്കര്‍ഷിക്കുന്നു. ഈ നിര്‍ദ്ദേശത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: