കണ്ണൂര്‍: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹാത്ത് ആണ് വധു. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.ബ്ലാസ്റ്റേഴ്സില്‍ സഹലിന്റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന് സുരേഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.
ക്ലബ്ബിലെയും ഇന്ത്യന്‍ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ജൂലായിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പങ്കാളിയെ കണ്ടെത്തി. കാര്യങ്ങള്‍ ഔദ്യോഗികമാക്കി എന്ന അടിക്കുറിപ്പുമായി ഇന്‍സ്റ്റാഗ്രാമില്‍ വിവാഹ നിശ്ചയ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.

ഏതാനും ദിവസം മുമ്പ് നടന്ന സാഫ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു സഹല്‍ അബ്ദുള്‍ സമദ്.നേരത്തെ സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ ബഗാന് അടക്കമുള്ള ക്ലബ്ബുകള്‍ സഹലിനായി രംഗത്തുണ്ടെന്നും സൂചനകളുണ്ട്. സഹല്‍ സൗദി പ്രോ ലീഗിലേക്കു പോകുമെന്നും പ്രചരണമുണ്ട്.
സഹലിന് കേരളാ ബ്ലാസ്റ്റേഴ്സുമായി 2025വരെ കരാറുണ്ട്. സഹലിനെ സ്വന്തമാക്കണമെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി കേരള ബ്ലാസ്റ്റേഴ്സിന് നല്‍കേണ്ടിവരും. സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: