Categories: India

രാജ്യത്ത് 160000 ആയുഷ്മാന്‍ ഭാരത് ആരോഗ്യ, സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു; ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ സൃഷ്ടിക്കുക ലക്ഷ്യം

സൗജന്യ അവശ്യ മരുന്നുകളും ഈ കേന്ദ്രങ്ങളിലൂടെ ലഭിക്കും

Published by

ന്യൂദല്‍ഹി: രാജ്യത്തുടനീളം ഒരു ലക്ഷത്തി 60,000 ആയുഷ്മാന്‍ ഭാരത്  ആരോഗ്യ, സ്വാസ്ഥ്യ  കേന്ദ്രങ്ങള്‍  ആരംഭിച്ചതായി  കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ കേന്ദ്രങ്ങള്‍ മാതൃ-ശിശു ആരോഗ്യം പോലെയുള്ള സമഗ്രമായ ആരോഗ്യ പരിപാലന സേവനങ്ങളും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളെ നേരിടുന്നതിനുളള സേവനങ്ങളും നല്‍കുന്നു.

സൗജന്യ അവശ്യ മരുന്നുകളും ഈ കേന്ദ്രങ്ങളിലൂടെ ലഭിക്കും. രോഗനിര്‍ണയം ടെലികണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്. യോഗ പോലുള്ള സ്വാസ്ഥ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നുണ്ട്.

ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ സൃഷ്ടിക്കുന്നതിന് ആരോഗ്യ, സ്വാസ്ഥ്യം കേന്ദ്രങ്ങള്‍  വളരെയധികം സംഭാവന നല്‍കുന്നുണ്ടെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റില്‍ പറഞ്ഞു. സമഗ്രമായ ആരോഗ്യ സേവനങ്ങളാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക