ന്യൂദല്‍ഹി: ആറാമത് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അഭിസംബോധന ചെയ്തു. വാണിജ്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പുതിയ ഒട്ടേറെ ശ്രമങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടാകുന്നത് പ്രതീക്ഷാജനകമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അറബ് ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളില്‍ ഒരാളാണ് ഇന്ത്യ എന്നിരിക്കെ പുതിയ തലത്തിലേക്ക് ഈ വാണിജ്യ കൂട്ടായ്മ ഉയര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും വി. മുരളീധരന് വ്യക്തമാക്കി. ഇന്ത്യ-അറബ് ബന്ധം ശക്തമാക്കുന്ന ഒട്ടേറെ നിര്‍ണായക തീരുമാനങ്ങള്‍ക്കും പദ്ധതികള്‍ക്കും സമ്മേളനം വഴിതുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: